പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ വീണ്ടും വാഹനാപകടം, യുവാവ് മരണപ്പെട്ടു

പൊലീസ് വാഹനം കുറുകെയിട്ടിരിക്കുന്നത് കണ്ട് നിർത്തിയ ബൈക്കിന് പിന്നിലേക്ക് മറ്റൊരു ബൈക്കിടിച്ച് യുവാവ് മരണപ്പെട്ടു. കഞ്ഞിക്കുഴിയില്‍ വച്ചാണ് അപകടം നടന്നത്. പാതിരപ്പള്ളി സ്വദേശി വിച്ചു (24)വാണ് അപകടത്തില്‍ തല്‍ക്ഷണം മരിച്ചത്. വിച്ചു സഞ്ചരിച്ച വാഹനം മറ്റൊരു ബൈക്കിലിടിക്കുകയായിരുന്നു. വിച്ചുവിന്റെ മുന്നില്‍ പോയിരുന്ന ബൈക്ക് പോലീസ് ജീപ്പ് റോഡിന് കുറുകെയിട്ടിരിക്കുന്നത് കണ്ട് നിര്‍ത്തുകയായിരുന്നു. ഇതിന് പിന്നാലെ വന്ന വിച്ചു ഈ ബൈക്കിലിടിക്കുകയായിരുന്നു. മുന്നിലെ ബൈക്കിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേര്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഷിബു, സുമി എന്നിവര്‍ക്കും അവരുടെ രണ്ടു മക്കള്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.