ജി.എസ്.ടി. എടുത്ത് ചവിട്ടുകൊട്ടയിലെറിയണം : കമല്‍ഹാസന്‍

Chennai: Film actor Kamal Hassan addressing the media at his house, after a complaint was lodged against a popular reality show hosted by him in a television channel, in Chennai, on Wednesday. PTI Photo R Senthil Kumar (PTI7_12_2017_000303A)

ജി.എസ്.ടി എല്ലാ മേഖലയും മോശമായി ബാധിച്ചെന്നും നോട്ടു നിരോധനത്തില്‍ തെറ്റില്ലായിരുന്നു എന്നാല്‍ അത് നടപ്പിലാക്കിയ രീതി തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയില്‍ പര്യടനം നടത്തുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ യുവാക്കള്‍ എഞ്ചിനിയറിങ്ങും മെഡിസിനും മാത്രം പഠിക്കാതെ യുവാക്കള്‍ കാര്‍ഷിക വൃത്തിയിലേക്ക് ഇറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കൃഷിയില്‍ ഇന്ന് നൂതന സാങ്കേതിക വിദ്യകളുണ്ട്. ഇത് പ്രയോജനപ്പെടുത്തണം. മധ്യനിരോധനം ഒറ്റദിവസം കൊണ്ട് നടപ്പാക്കേണ്ട കാര്യമല്ലെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.