മാധ്യമപ്രവർത്തകരോട് ദിലീപ് അന്ന് ചോദിച്ച ആ ചോദ്യം വീണ്ടും ചർച്ചയാവുന്നു, ‘ഇര’യുടെ പുതിയ ടീസറിലൂടെ #Video

നടിയെ ആക്രമിച്ച കേസില്‍ അറസ്​റ്റിലായതിന്​ ശേഷം പൊലീസ്​ തെളിവെടുപ്പിന്​ കൊണ്ടുപോവുന്നതിനിടെ ഒരു മാധ്യമ പ്രവര്‍ത്തകനോട്​ ദിലീപ്​ പറഞ്ഞ ഡയലോഗ് വീണ്ടും ചർച്ചയാവുന്നു. ഗോകുല്‍ സുരേഷ്​ ഗോപിയും ഉണ്ണി മുകുന്ദനും പ്രധാനവേഷത്തി​െലത്തുന്ന ഇര എന്ന ചിത്രത്തി​​െന്‍റ പുതിയ ടീസറിലൂടെയാണ് ​. ‘എന്തിനാണ്​ ചേട്ടാ വെറുതെ വായില്‍ തോന്നിയതൊക്കെ വിളിച്ച്‌​ പറയുന്നത്​ ‘എന്ന ഡയലോഗ് വീണ്ടും എത്തിയിരിക്കുന്നത്.

ടീസര്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്​. ഒരു കൊലപാതകവും അതിനെ സംബന്ധിച്ച്‌​ നടക്കുന്ന അ​േന്വഷണവുമാണ്​ ഇരയുടെ ഇതിവൃത്തം. മിയ, നിരഞ്​ജന അനൂപ്​, ലെന, അലെന്‍സിയര്‍, ശങ്കര്‍ രാമകൃഷ്​ണന്‍, കൈലാഷ്​ എന്നിവര്‍ പ്രധാന വേഷങ്ങളിലുണ്ട്​.

ഷൈജു എസ്​. എസ്​ ആണ്​ ഇര സംവിധാനം ചെയ്യുന്നത്​. സംവിധായകന്‍ വൈശാഖ്​, ഉദയകൃഷ്​ണ എന്നിവര്‍ ചേര്‍ന്നാണ്​ ചിത്രത്തി​​െന്‍റ നിര്‍മാണം​. സുധീര്‍ സുരേന്ദ്രന്‍ ഛായാഗ്രഹണവും ഗോപി സുന്ദര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.