167 ജോഡി യുവതി യുവാക്കന്മാരോടൊപ്പം സമൂഹ വിവാഹത്തില്‍ വരനായി റാസല്‍ഖൈമ കിരീടാവകാശി, അറബ് രാജ കുടുംബത്തിന്റെ എളിമ കണ്ട് ആശ്ചര്യപ്പെട്ട് ലോകം

167 ജോഡി യുവതി യുവാക്കന്മാരോടൊപ്പം സമൂഹ വിവാഹത്തില്‍ വരനായി റാസല്‍ഖൈമ കിരീടാവകാശി. റാസല്‍ഖൈമ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി സമൂഹ വിവാഹത്തിലൂടെ ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. നാളെ അല്‍ ബയ്ത് മിത്വാഹിദിലാണ് വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചടങ്ങില്‍ പങ്കെടുക്കും. യു.എ.ഇയിലെ ഭരണാധികാരികള്‍ വിവാഹതിരാകുന്ന എല്ലാ ദമ്ബതികളെയും അനുമോദിക്കുമെന്നും ഇതു ഭരണാധികാരികളും ജനങ്ങളും തമ്മിലുള്ള ബന്ധം ദൃഡമാക്കുന്നതിനു സഹായിക്കുമെന്നും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.