ബിഡിജെഎസിന് പിറകെ സികെ ജാനുവും; രക്ഷയില്ലാതെ ബിജെപി; മുന്നണിയില്‍ തുടരണോ എന്ന കാര്യം ആലോചിക്കുമെന്ന് സികെ ജാനു

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് അടുക്കുംതോറും ബിജെപിക്ക് പണി പാലും വെള്ളത്തിൽ കിട്ടികൊണ്ടിരിക്കുകയാണ്.അവഗണനയിൽ മനംനൊന്ത് മുന്നണി വിടാനൊരുങ്ങുന്ന ബിഡിജെഎസിന് പുറമെ സഃ ജാനുവും എൻഡിഎയിൽ തുടരണമോ എന്ന് കാര്യം ആലോചിച്ച് വന്നിരിക്കുന്നത് കൊറച്ചൊന്നുമല്ല ബിജെപിക്ക് തലവേദനയാവുന്നത്.

കേരളത്തിലെയും കേന്ദ്രത്തിലെയും ബിജെപി നേതൃത്വങ്ങള്‍ അവഗണന തുടരുന്ന സാഹചര്യത്തില്‍ എന്‍ഡിഎയില്‍ തുടരണോ എന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സി കെ ജാനു പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നും സികെ ജാനു വ്യക്തമാക്കി.