എം.എം. അക്​ബറിനെതിരായ കേസില്‍ ന്യൂനപക്ഷ കമീഷന്‍ റിപ്പോര്‍ട്ട്​ തേടി;സമാന കേസിൽ മറ്റുള്ളവര്‍ക്ക്​ ​നല്‍കിയ നീതി അക്​ബറിന്​ നിഷേധിക്കപ്പെട്ടുവെന്ന് പരാതി

തൃശൂര്‍: കെ.കെ. കൊച്ചുമുഹമ്മദിന്റെ പരാതിയിൽ പീസ്​ സ്​കൂള്‍ എം.ഡി എം.എം. അക്​ബറിനെതിരായ കേസില്‍ ന്യൂനപക്ഷ കമീഷന്‍ ഡി.ജി.പിയില്‍നിന്നും റിപ്പോര്‍ട്ട്​ തേടി.ഇതേ കേസില്‍ മറ്റുള്ളവര്‍ക്ക്​ ​നല്‍കിയ നീതി അക്​ബറിന്​ നിഷേധിക്കപ്പെട്ടുവെന്നും ഇക്കാര്യത്തില്‍ വിവേചനം ഉണ്ടായിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു . ന്യൂനപക്ഷ അംഗമായതിനാലാണ്​ അക്​ബര്‍​ മതസ്​പര്‍ധയുടെ പേരില്‍ അറസ്​റ്റ്​ ചെയ്യപ്പെട്ടതെന്ന്​ പരാതിയിലുണ്ട്​.
മതസ്പർദ്ധയുടെ പേരിൽ എതിരെ പേരെ കേരളത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കണമെന്നും പരാതിയിലുണ്ട്.