ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് സയിദ് അല്‍ മക്തൂമിന്റെ മകളാണെന്ന വാദവുമായെത്തിയ യുവതിയെ ഗോവയില്‍ വെച്ച് കാണാതായി

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് സയിദ് അല്‍ മക്തൂമിന്റെ മകളാണെന്ന വാദവുമായിയെത്തിയ യുവതിയെ ദുരൂഹ സാഹചര്യത്തിൽ ഗോവയില്‍ വെച്ച് കാണാതായി.വിഡീയോയിലൂടെയാണ് താൻ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് സയിദ് അല്‍ മക്തൂമിന്റെ മകളാണെന്ന് പറഞ്ഞ് യുവതി രംഗത്തെത്തിയത്. ഈ വീഡിയോ എന്റെ ജീവിതത്തിലെ അവസാന വീഡിയോയായിരിക്കുമെന്നതിനാലാണ് ഞാനീ വീഡിയോ തയ്യാറാക്കുന്നത് എന്നു യുവതി വീഡിയോയില്‍ പറയുന്നുണ്ട്.തന്നെയും അമേരിക്കക്കാരനായ സുഹൃത്ത് ഹാര്‍വെ ജൂബര്‍ട്ടിനെയും ഒരു സംഘമാളുകൾ തടഞ്ഞുവെച്ചിരിയ്ക്കുകയാണെന്ന് യുവതി വിഡിയോയിൽ പറഞ്ഞു.

ഇന്ത്യന്‍ ഭരണകൂടത്തിന് വലിയൊരു തലവേദനയായിരിക്കുകയാണ് ഈ വീഡിയോ. മാര്‍ച്ച് നാലിന് വൈകുന്നേരം നാലരയോടെയാണ് ഷെയ്ഖ് ലത്തീഫ തന്റെ സെല്‍ഫി വീഡിയോ വാട്സ്ആപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്.