സ്വ​ന്തം മ​തം തെ​ര​ഞ്ഞെ​ടു​ക്കാ​നും അ​ത​നു​സ​രി​ച്ച്‌​ ജീ​വി​ക്കാ​നു​മു​ള്ള അ​വ​കാ​ശം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​ണെ​ന്ന്​ ഹൈക്കോടതി, ഇ​ഷ്​​ട​പ്പെ​ട്ട മ​തം സ്വീ​ക​രി​ച്ച​വ​ര്‍​ക്ക്​ ഒൗ​ദ്യോ​ഗി​ക​രേ​ഖ​ക​ളി​ല്‍ മാ​റ്റം​വ​രു​ത്താ​ന്‍ മ​തം​മാ​റ്റ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ആ​വ​ശ്യ​മി​ല്ല

സ്വ​ന്തം മ​തം തെ​ര​ഞ്ഞെ​ടു​ക്കാ​നും അ​ത​നു​സ​രി​ച്ച്‌​ ജീ​വി​ക്കാ​നു​മു​ള്ള അ​വ​കാ​ശം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​ണെ​ന്ന്​ ഹൈക്കോടതി. ഒ​രാ​ള്‍ മ​തം​മാ​റി​യെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചാ​ല്‍ തീ​രു​മാ​ന​ത്തി​​െന്‍റ പ​ക്വ​ത​യും​മ​റ്റും സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷി​ക്കേ​ണ്ട​തി​ല്ല. മ​താ​ചാ​ര പ്ര​കാ​രം ജീ​വി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​വ​രു​ത്. കോടതി ചൂണ്ടിക്കാട്ടി.

ഇ​ഷ്​​ട​പ്പെ​ട്ട മ​തം സ്വീ​ക​രി​ച്ച​വ​ര്‍​ക്ക്​ ഒൗ​ദ്യോ​ഗി​ക​രേ​ഖ​ക​ളി​ല്‍ മാ​റ്റം​വ​രു​ത്താ​ന്‍ മ​തം​മാ​റ്റ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി. ഒ​രു​മ​ത​ത്തി​ല്‍​നി​ന്ന്​ മ​റ്റൊ​ന്നി​ലേ​ക്ക്​ മാ​റി​യ​താ​യി ന​ട​ത്തു​ന്ന പ്ര​ഖ്യാ​പ​നം അം​ഗീ​ക​രി​ച്ച്‌​ ഒൗ​ദ്യോ​ഗി​ക​രേ​ഖ​ക​ളി​ല്‍ ​േപ​ര്, മ​തം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളി​ല്‍ മാ​റ്റം​വ​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം നി​ര്‍​വ​ഹി​ച്ചു​ന​ല്‍​ക​ണ​മെ​ന്ന്​ സ​ര്‍​ക്കാ​റി​നോ​ട്​ കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. അ​തേ​സ​മ​യം, മ​തം​മാ​റ്റ​ത്തി​​െന്‍റ ആ​ധി​കാ​രി​ക​ത സം​ബ​ന്ധി​ച്ച്‌ സം​ശ​യ​മു​ണ്ടാ​യാ​ല്‍ ത​ഹ​സി​ല്‍​ദാ​റി​നെ​പോ​ലു​ള്ള ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ മു​ഖേ​ന പ​രി​ശോ​ധ​ന ന​ട​ത്തി ഇ​ക്കാ​ര്യം​ ബോ​ധ്യ​പ്പെ​ടാം.

മ​ക​നു​പി​ന്നാ​ലെ ഇ​സ്​​ലാം മ​തം സ്വീ​ക​രി​ച്ച 67കാ​രി​യാ​യ പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി​നി ആ​യി​ഷ (​േദ​വ​കി) ന​ല്‍​കി​യ ഹർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. രേ​ഖ​ക​ളി​ല്‍ പേ​രും മ​ത​വും മാ​റ്റു​ന്ന​തി​​െന്‍റ ഭാ​ഗ​മാ​യി പ്രി​​ന്‍​റി​ങ്​ ഡ​യ​റ​ക്ട​ര്‍​ക്ക് അ​പേ​ക്ഷ ന​ല്‍​കി​യ​പ്പോ​ള്‍ മ​തം​മാ​റ്റം തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ചോ​ദി​ച്ച്‌ മ​ട​ക്കി​യ​യ​ച്ചു.

അ​നാ​വ​ശ്യ​മാ​യാ​ണ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും രേ​ഖ​ക​ളി​ല്‍ മാ​റ്റം​വ​രു​ത്താ​ന്‍ ഉ​ത്ത​ര​വി​ട​ണ​മെ​ന്നും ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹർ​ജി​ക്കാ​രി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മ​തം​മാ​റി​യ​വ​ര്‍​ക്ക്​ രേ​ഖ​ക​ളി​ല്‍ മാ​റ്റം​വ​രു​ത്താ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ആ​വ​ശ്യ​മു​ണ്ടോ​യെ​ന്നാ​ണ്​ കോ​ട​തി പ​രി​ശോ​ധി​ച്ച​ത്. ഇ​സ്​​ലാം മ​ത​ത്തി​ലേ​ക്ക്​ മാ​റി​യ​വ​ര്‍​ക്ക്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ന​ല്‍​കാ​ന്‍ സം​സ്​​ഥാ​ന​ത്ത്​ ര​ണ്ട്​ സ്​​ഥാ​പ​ന​ങ്ങ​ളെ സ​ര്‍​ക്കാ​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇൗ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്ന്​ രേ​ഖ കൊ​ണ്ടു​വ​രാ​ന്‍ നി​ര്‍​ബ​ന്ധി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ്​ കോ​ട​തി വ്യ​ക്​​ത​മാ​ക്കി​യ​ത്.

 

ഏ​തെ​ങ്കി​ലും കേ​ന്ദ്ര​ങ്ങ​ള്‍​ക്ക്​ ഇ​പ്ര​കാ​രം അ​ധി​കാ​രം ന​ല്‍​കു​ന്ന​ത്​ മ​തം​മാ​റ്റം അ​വ​രു​ടെ ദ​യ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​വു​ന്ന അ​വ​സ്​​ഥ​യു​ണ്ടാ​ക്കും. സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ചോ​ദി​ക്കാ​തെ പേ​രു​മാ​റ്റം​പോ​ലു​ള്ള ആ​വ​ശ്യ​ങ്ങ​ളി​ന്മേ​ല്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്​ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​​ശ​ത്തെ ത​ട​യു​ന്ന​താ​ണെ​ന്നും കോ​ട​തി വ്യ​ക്​​ത​മാ​ക്കി. സ്വ​ത​ന്ത്ര മ​ത​വി​ശ്വാ​സ​ത്തി​ന്​ ത​ട​സ്സ​മു​ണ്ടാ​ക​രു​തെ​ന്നും കോ​ട​തി വ്യ​ക്​​ത​മാ​ക്കി.