സ്ലേറ്റ് പെന്‍സില്‍ പൊട്ടിച്ചതിന് ആറുവയസ്സുകാരന് അമ്മയുടെ ക്രൂര മർദ്ദനം

ഹൈദ്രാബാദ്: സ്ലേറ്റ് പെന്‍സില്‍ പൊട്ടിച്ചുവെന്ന കുറ്റത്തിന് ആറുവയസ്സുകാരന് അമ്മയുടെ ക്രൂര മർദ്ദനം. സ്‌കൂളിൽ പോകുമ്പോൾ കൊടുത്ത് വിട്ട സ്ലേറ്റ് പെൻസിൽ കുട്ടി തിരിച്ചു വരുമ്പോൾ കഷണമായതിനാലാണ് കുട്ടിയെ തല്ലിയത്. ഇലക്ട്രിക് വയര്‍ ഉപയോഗിച്ചാണ് സി എച്ച് പെഡ്ഡി രാജുവെന്ന ചിന്ന കുട്ടിയെ മർദ്ദിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികൽ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയും ചിന്നയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുട്ടിയുടെ പിതാവ് ഒരു വര്‍ഷം മുമ്പ് മരിച്ചിരുന്നു.