സഹായവാഗ്ദാനം നൽകി മറ്റൊരു പെണ്‍കുട്ടിയെക്കൊണ്ട് എസ് എസ് എൽ സി പരീക്ഷ എഴുതിപ്പിച്ചു; യഥാർത്ഥ പെൺകുട്ടിയായ 16 കാരിയെ സ്‌കൂൾ പ്രിന്‍സിപ്പാള്‍ ബലാത്സംഗം ചെയ്തു

ഛണ്ഡിഗഡ്: സഹായ വാഗ്ദാനം നൽകി 16കാരിയെ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബലാത്സംഗം ചെയ്തു. ഷോണിപഥില്‍ ഗോഹാന നഗരത്തില്‍ ചൊവ്വാഴ്ചയായിരുന്നു ദാരുണസംഭവം അരങ്ങേറിയിരിക്കുന്നത്. സ്കൂള്‍ ഉടമകൂടിയായ പ്രിന്‍സിപ്പാള്‍ പരീക്ഷയ്ക്ക് സഹായിക്കാം എന്ന് പറഞ്ഞ് പെണ്‍കുട്ടിക്ക് പകരം മറ്റൊരു പെണ്‍കുട്ടിയെ ഇരുത്തി പരീക്ഷ എഴുതിക്കുകയും ഈ സമയത്ത് സമീപത്തെ വീട്ടില്‍ വച്ച്‌ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പ്രിന്‍സിപ്പാളിനേയും ഇതിന് സഹായിച്ച രണ്ട് സ്ത്രീകളേയും പോസ്കോ നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ പരീക്ഷയില്‍ ജയിപ്പിക്കുന്നതിന് 10,000 രൂപ കൈക്കൂലി വാഗ്ദാനം ചെയ്ത കുറ്റത്തിന് പെണ്‍കുട്ടിയുടെ പിതാവിന് നേരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗൂഡാലോചനയും, കൃത്യം നടത്തുന്നതിന് സഹായിച്ചുവെന്നുമാണ് സ്ത്രീകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നകുറ്റം. വരെ മൂന്നു പേരെയും ചൊവ്വാഴ്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു.

മകളെ ബന്ധുവീട്ടില്‍ നിര്‍ത്തിയ ശേഷം പോകുവാനും, പെൺകുട്ടിക്ക് പകരക്കാരിയായി മറ്റൊരു കുട്ടി പരീക്ഷ എഴുതുമെന്നും പ്രിന്‍സിപ്പാള്‍ പെണ്‍കുട്ടിയുടെ അച്ഛനോട് പറഞ്ഞിരുന്നു. പ്രിന്‍സിപ്പാളിന്റെ നിർദേശ പ്രകാരം അച്ഛൻ പെൺകുട്ടിയെ ബന്ധു വീട്ടിൽ നിർത്തി. എന്നാൽ തിരികെ എത്തിയ പെണ്‍കുട്ടി പ്രിന്‍സിപ്പാള്‍ തന്നെ ബലാത്സംഗം ചെയ്തതായി വീട്ടുകാരോട് പറയുകയായിരുന്നു.

രണ്ടു മാസത്തിനുള്ളില്‍ രണ്ടാം വട്ടമാണ് ലിഥിയാനയില്‍ അധ്യാപകര്‍ മാനഭംഗകേസില്‍ അറസ്റ്റിലാകുന്നത്. നേരത്തെ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റിലായിരുന്നു.