എഫ്‌ഐആര്‍ ഇടാന്‍ വൈകിയത് എന്തേയെന്ന് കോടതി, ഉത്തരവിന്റെ ഭാഷ വായിച്ചാല്‍ മനസിലാകുന്നില്ലേ; ഭൂമിയിടപാട് കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി : ഭൂമിയിടപാട് കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കര്‍ദിനാള്‍ അടക്കം കോടതി കേസെടുക്കാന്‍ നിര്‍ദേശിക്കുന്നവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കാലതാമസം എന്തിനാണെന്നും, സര്‍ക്കാരിന്റെ നിലപാട് ശരിയല്ലെന്നും ആരോപിച്ചാണ് കോടതിയുടെ വിമർശനം.

എഫ്‌ഐആര്‍ ഇടാന്‍ നാലു ദിവസമാണ് വൈകിയത്. ഉത്തരവിന്റെ ഭാഷ വായിച്ചാല്‍ മനസിലാകില്ലേയെന്നും ജസ്റ്റിസ് കമാൽ പാഷ ചോദിച്ചു. ഇത് സർക്കാരിന്റെ മനോഭാവമാണ് സൂചിപ്പിക്കുന്നതെന്നും കോടതി വിമർശിച്ചു. എന്നാൽ അവധി ദിവസങ്ങളായതിനാലാണ് കാലതാമസം ഉണ്ടായതെന്നാണ് സർക്കാരിന്റെ വിശദീകരണം.