പ്രമുഖ നേതാവിന്റെ മകൻ ട്രെയിൻ യാത്രക്കിടെ തന്നെ അപമാനിക്കാൻ ശ്രമിച്ചു; ജോസ് കെ.മാണി എംപിയുടെ ഭാര്യ നിഷാ ജോസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ഇങ്ങനെ…

കോട്ടയം: ട്രെയിൻ യാത്രക്കിടെ പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകൻ തന്നെ അപമാനിച്ചിട്ടുണ്ടെന്നും ‘മീ ടൂ’ പ്രചാരണത്തിൽ താനും പങ്കുചേരുന്നുവന്നും ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷാ ജോസ്. നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് തന്നെ അപമാനിച്ചതെന്ന് നിഷ പറയുന്നു. എന്നാൽ വ്യക്തിയുടെ പേര് വ്യക്തമാക്കിയിട്ടില്ല പകരം ചില സൂചനകൾ മാത്രം തരുന്നുണ്ട്.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ രാത്രി ഏറെ വൈകിയാണ് താൻ തനിയെ കോട്ടയത്തേക്കു ട്രെയിൻ കയറാൻ എത്തിയത്. അപ്പോഴാണ് അയാളെ കാണാൻ ഇടയായത്. രാഷ്ട്രീയനേതാവായ സ്വന്തം അച്ഛന്റെ പേരു പറഞ്ഞാണ് അയാൾ തന്നെ പരിചയപ്പെട്ടത്. അപകടത്തിൽപ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയിൽ കിടക്കുന്ന ഭാര്യാപിതാവിനെ കാണാൻ വന്നതാണെന്നും പറഞ്ഞു. ട്രെയിനിൽ കയറിയ അയാൾ അടുത്തു വന്നിരുന്നു സഹികെട്ടപ്പോൾ ടിടിആറിനോട് പരാതിപ്പെട്ടു. എന്നാൽ ടിടിആർ നിസ്സഹായനായി കൈമലർത്തുകയും ചെയ്തു.

യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കിൽ ഇടപെടാൻ എനിക്കു പേടിയാണ് എന്നായിരുന്നു ടിടിആറിന്റെ മറുപടി. ‘നിങ്ങൾ ഒരേ രാഷ്ട്രീയ മുന്നണിയിൽ ഉൾപ്പെട്ടവരായതിനാൽ ഇത് ഒടുവിൽ എന്റെ തലയിൽ വീഴും’– എന്ന് പറഞ്ഞ് ടിടിആർ ഒഴിവായി. തിരികെ സീറ്റിലെത്തിയ തന്നെ സഹയാത്രികൻ ശല്യപ്പെടുത്തിക്കൊണ്ടേയിരുന്നു. മൂന്നോ നാലോ തവണ അനാവശ്യമായി തന്റെ കാൽപാദത്തിൽ സ്പർശിക്കുകയും ചെയ്ത അയാളോട് അടുത്ത് നിന്ന് പോകാൻ അയാളോട് കർശനമായി ആവശ്യപ്പെട്ടെന്നും വീട്ടിൽ എത്തിയശേഷം ഇക്കാര്യം ഭർത്താവ് ജോസ് കെ. മാണിയെ അറിയിച്ചെന്നും പുസ്തകത്തിൽ ജിഷ കുറിച്ചു.

കോട്ടയത്തെ ഒരു യുവ കോൺഗ്രസ് നേതാവിനെതിരെയും നിഷയുടെ പുസ്തകത്തിൽ പരാമർശമുണ്ട്. ഹീറോ എന്ന് പരിഹാസ രൂപത്തിലൂടെയാണ് ആ ഏതാവിന്റെ പീരിനെ വിശേഷിപ്പിക്കുന്നത്. തന്നെക്കുറിച്ച് അപഖ്യാതി പറഞ്ഞുപരത്തിയത് ‘ഹീറോ’ആണെന്ന് നിഷ ആരോപിക്കുന്നു. സ്വന്തം നേതാവിനെ മോശപ്പെടുത്തി ഇയാൾ സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്തു വന്നതിനെപ്പറ്റിയും പുസ്തകത്തിൽ സൂചനയുണ്ട്. പേരൊന്നും വെളിപ്പെടുത്തുന്നില്ലെങ്കിലും ആളെ മനസ്സിലാക്കാവുന്ന സൂചനകൾ പുസ്തകം നൽകുന്നുണ്ട്.

ബാർ കോഴവിവാദം, സോളർ, സരിത തുടങ്ങി കെ.എം. മാണിയുടെ കുടുംബം നേരിട്ട ആരോപണങ്ങളെപ്പറ്റിയും അതു കുടുംബത്തിലുണ്ടാക്കിയ വിഷമങ്ങളെപ്പറ്റിയും നിഷ കുറിച്ചിരുന്നു. കുമരകത്ത് നടന്ന ചടങ്ങിൽ ‘ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്’ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി പ്രകാശനം ചെയ്തു. കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മയും നിഷയുടെ മാതാവ് റോസി ജോണും ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. കെ.എം. മാണി എംഎൽഎ, ജോസ് കെ. മാണി എംപി എന്നിവർ പങ്കെടുത്തു.