സര്‍ക്കാര്‍ പൂര്‍ണ പരാജയം, കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കും; സീതാറാം യെച്ചൂരി

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണ്- സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതിനെതിരെ ടിഡിപി കൊണ്ടുവരുന്ന അവിശ്വാസപ്രമേയം സിപിഐ എം പിന്തുണയ്ക്കുമെന്നും സര്‍ക്കാരിന്റെ പൂര്‍ണപരാജയമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് യെച്ചൂരിയുടെ പ്രസ്താവന. ആന്ധ്ര വിഷയത്തില്‍ ടിഡിപി ബിജെപി സഖ്യമായ എന്‍ഡിഎ വിട്ടിരുന്നു. തുടര്‍ന്നാണ് അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്.

CPI(M) supports the no-confidence motion being brought against the BJP government. Its betrayal of the promise of…

Posted by Sitaram Yechury on 15 ಮಾರ್ಚ್ 2018