മാണി അനുകൂലമായി പ്രതികരിച്ചാല്‍ ഘടകക്ഷികളുമായി ആലോചിച്ച്‌ തീരുമാനമെടുക്കും; മാണിയെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് കുമ്മനം

ആലപ്പുഴ: കേരള കോണ്‍ഗ്രസ്​ എം അധ്യക്ഷന്‍ കെ.എം. മാണി​യെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എന്‍ഡിഎയുടെ നയപരിപാടികള്‍ അംഗീകരിക്കുന്ന ആരുടെ മുന്നിലും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്.

മാണി അനുകൂലമായി പ്രതികരിച്ചാല്‍ ഘടകക്ഷികളുമായി ആലോചിച്ച്‌ തീരുമാനമെടുക്കുമെന്നും കുമ്മനം പറഞ്ഞു. ബി.ഡി.ജെ.എസുമായുള്ള പ്രശ്​നങ്ങള്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്​ മുമ്പ് പരിഹരിക്കുമെന്നാണ്​ പ്രതീക്ഷയെന്നും കുമ്മനം പറഞ്ഞു.

ഇന്ന് കേരള കോണ്‍ഗ്രസിന്റെ സ്റ്റിയറിങ് കമ്മിറ്റി നടക്കാനിരിക്കെയായിരുന്നു സന്ദര്‍ശനം. പി.കെ.കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് മാണിയുടെ പാലായിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്.