മോദി മുക്​ത്​ ഭാരതത്തിന് വേണ്ടി എല്ലാ രാഷ്​ട്രീയ പാര്‍ട്ടികളും ഒന്നിച്ചു കൈകോർക്കണം; രാജ്​ താക്കറെ

മുംബൈ: മോദി മുക്​ത്​ ഭാരതത്തിന് വേണ്ടി ആഹ്വാനം ചെയ്​ത്​ മഹാരാഷ്​ട്ര നവനിര്‍മാണ്‍ സേന നേതാവ്​ രാജ്​ താക്കറെ. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്​ത്​ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിൻറെ പ്രസ്താവന. രാജ്യത്ത്​ വര്‍ഗീയ കലാപങ്ങള്‍ സൃഷ്​ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്​. രാജ്യത്ത്​ വര്‍ഗീയ കലാപങ്ങള്‍ സൃഷ്​ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്​. അരിനാല്‍ മൂന്നാം സ്വാതന്ത്ര്യത്തിന്​ ഇന്ന്​ നാം സജ്ജമാകാണമെന്നും മോദി മുക്​ത ഭാരതം യാഥാര്‍ഥ്യമാകാന്‍ എല്ലാ രാഷ്​ട്രീയ പാര്‍ട്ടികളും ഒന്നിച്ചു കൈകോർക്കണമെന്നും രാജ്​ താക്കറെ ആവശ്യപ്പെട്ടു.