പുത്തന്‍ വേലിക്കരയിലെ അറുപതുകാരിയുടെ കൊലപാതകം: പീഡനത്തിനിടെയാണ് വയോധിക കൊല്ലപ്പെട്ടതെന്ന്‍ പൊലീസ്; അസം സ്വദേശി പിടിയില്‍

കൊച്ചി: എറണാകുളം പുത്തന്‍ വേലിക്കരയിലെ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അസം സ്വദേശി പിടിയില്‍. അതെ സമയം പീഡനത്തിനിടെയാണ് വയോധിക കൊല്ലപ്പെട്ടതെന്നും പോലീസ് പറയുന്നു. ഇന്നു രാവിലെയാണ് അറുപതുകാരിയായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുത്തന്‍വേലിക്കര ഡേവിസിന്റെ ഭാര്യ മോളിയാണ് മരിച്ചത്. ഭിന്നശേഷിയുള്ള മകനൊപ്പമായിരുന്നു മോളിയുടെ താമസം.