ബിജെപിയുടെ ഉറക്കം കെടുത്തി മമത;ചന്ദ്രശേഖര റാവു- മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി; ലക്ഷ്യം മൂന്നാം മുന്നണി

 

മൂന്നാം മുന്നണിയുടെ സാദ്ധ്യതകൾ തേടി ചന്ദ്രശേഖര റാവു- മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി.2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രയാണം അവസാനിപ്പിക്കാനാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയത്.
കൊല്‍ക്കത്തയില്‍ ബംഗാള്‍ സെക്രട്ടേറിയറ്റിലാണ് കൂടിക്കാഴ്ച്ച നടന്നത്.ബിജെപിയും കോണ്‍ഗ്രസ്സുമല്ലാത്ത മൂന്നാം മുന്നണി രൂപീകരണം ലക്ഷ്യമിട്ടാണ് ചന്ദ്രശേഖര റാവു- മമത ബാനര്‍ജി കൂടിക്കാഴ്ച.
ടിആര്‍എസിന്റെ നേതൃത്വത്തില്‍ നടക്കുന്ന മുന്നണി രൂപീകരണ നീക്കത്തിന് നേരത്തെ തന്നെ മമത പിന്തുണ പ്രഖ്യാപിച്ചിരുന്നു.ഇതൊരു നല്ല തുടക്കമാണെന്നും ഇതിനായി മറ്റ് പാര്‍ട്ടികളെ കൂടി കാണും. രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് പുതിയ മുന്നണിയിലൂടെ ലക്ഷ്യമിടുന്നതെന്നും മമതാ ബാനര്‍ജി പറഞ്ഞു . നമ്മുടേത് വലിയ മുന്നണിയായിരിക്കും രാജ്യത്തിന്റെ നന്മക്കായി ഒരു രാഷ്ട്രീയ മാറ്റം അത്യാവശ്യമാണെന്നും ചന്ദ്രശേഖര റാവു അഭിപ്രായപ്പെട്ടു