ദ​ലി​ത്, മു​സ്​​ലിം വി​ഭാ​ഗ​ങ്ങ​ളെ ല​ക്ഷ്യ​മിട്ട് യോഗിസർക്കാരിന്റെ നേതൃത്വത്തിൽ നടന്നത് 1400ലേ​റെ വ്യാ​ജ ഏ​റ്റു​മു​ട്ട​ലു​ക​ള്‍

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ 1400ലേ​റെ വ്യാ​ജ ഏ​റ്റു​മു​ട്ട​ലു​ക​ള്‍ ന​ട​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. യോ​ഗി ആ​ദി​ത്യ​നാ​ഥ്​ അ​ധി​കാ​ര​ത്തി​ലേ​റി​യ ശേ​ഷമുള്ള കണക്കുകളാണ് ഇത്. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഒ​ന്നും പാ​ലി​ക്കാ​തെ ക്രി​മി​ന​ലു​ക​ളും അ​ല്ലാ​ത്ത​വ​രു​മാ​യ​വ​രെ വെ​ടി​വെ​ച്ചു​ കൊ​ന്ന സം​ഭ​വവങ്ങളാണ് കൂടുതലും.​ ന്യൂ​ഡ​ല്‍​ഹി കോ​ണ്‍​സ്​​റ്റി​റ്റ്യൂ​ഷ​ന്‍ ക്ല​ബി​ല്‍ സം​ഘ​ടി​പ്പി​ച്ച പൊ​തു​വി​ചാ​ര​ണ​യി​ല്‍ പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍​ട്ട് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദ​ലി​ത്, ഒ.​ബി.​സി, മു​സ്​​ലിം വി​ഭാ​ഗ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ലു​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും. ഏ​റ്റ​വും കൂ​ടു​ത​ല്‍ വ്യാ​ജ ഏ​റ്റു​മു​ട്ട​ലു​ക​ള്‍ ന​ട​ന്ന​ത് മീ​റ​റ്റി​ലാ​ണ്​;​ 449. 210 വ്യാ​ജ ഏ​റ്റു​മു​ട്ട​ലു​ക​ള്‍ ന​ട​ന്ന ആ​ഗ്ര​യാ​ണ്​ തൊ​ട്ടു​പി​ന്നി​ല്‍. ബ​റേ​ലി​യി​ല്‍ 196ഉം ​കാ​ണ്‍​പൂ​രി​ല്‍ 91 ഉം ​വ്യാ​ജ ഏ​റ്റു​മു​ട്ട​ലു​ക​ള്‍ ന​ട​ന്നു. ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ര്‍​ച്ച്‌​ 20നും ​ഇൗ വ​ര്‍​ഷം ജ​നു​വ​രി 31നു​മി​ട​യി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ 1142 ഏ​റ്റു​മു​ട്ട​ലു​ക​ളാ​ണ്​ അ​ര​ങ്ങേ​റി​യ​ത്. ഏറ്റുമുട്ടലുകളില്‍ നാ​ല്​ പൊ​ലീ​സു​കാ​ര്‍ അ​ട​ക്കം 48 പേ​ര്‍ ​കൊ​ല്ല​പ്പെ​ടു​ക​യും 238 പേ​ര്‍​ക്ക്​ പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്​​തു​വെ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്.