രാജ്യത്തിന്​ അവമതിപ്പുണ്ടാക്കി; സ്​മിത്തിനെ നായക സ്ഥാനത്ത്​ നിന്നും നീക്കണം: ആസ്​ട്രേലിയ

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ കേപ്​ടൗണ്‍ ടെസ്​റ്റില്‍ പന്തില്‍ കൃത്രിമം കാണിക്കുന്നതിന്​ സഹായിച്ച സ്​റ്റീവ്​ സ്​മിത്തിനെ നായക സ്ഥാനത്ത്​ നിന്നും നീക്കണമെന്ന്​ ആസ്​ട്രേലിയന്‍ സര്‍ക്കാര്‍. കൃത്രിമം കാണിക്കാന്‍ നായകന്‍ കൂട്ടുനിന്നതിന്​ നടപടിയെടുക്കണമെന്നും ​സര്‍ക്കാര്‍ ക്രിക്കറ്റ്​ ആസ്​ട്രേലിയയോട്​ ആവശ്യപ്പെട്ടു.

താരങ്ങള്‍ക്കും ഹെഡ് കോച്ചിനുമെതിരെ കടുത്ത നടപടിക്കു സാധ്യത തെളിയുകയാണ്. പന്തില്‍ കൃത്രിമം കാണിച്ച സംഭവം ഞെട്ടിക്കുന്നതും നിരാശപ്പെടുത്തുന്നതുമാണെന്ന് ഓസീസ് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പ്രതികരിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം നടത്തിയത് ടെലിവിഷന്‍ ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. മാച്ച്‌ റഫറി ഗുരുതര വിഷയം അമ്ബയര്‍മാരെ അറിയിച്ചു. അമ്ബയര്‍മാര്‍ ഒസീസ് താരം ബാന്‍ക്രാഫ്റ്റുമായി സംസാരിച്ചു. എന്നാല്‍ സൺസ് ഇടുന്ന മൃദുലമായ പൗച്ചാണ് ബാന്‍ക്രോഫ്റ്റ് കാണിച്ചത്.

നടപടി ശ്രദ്ധയില്‍ പെട്ട ഫീല്‍ഡ്​ അമ്പയര്‍മാര്‍ താരത്തെ വിളിച്ച്‌​ വിശദീകരണം തേടിയെങ്കിലും പന്ത്​ മാറ്റാതെ കളി തുടര്‍ന്നു. മത്സര ​ശേഷം മാച്ച്‌​ റഫറി വിശദീകരണം ആവശ്യപ്പെട്ടതായാണ്​ റിപ്പോര്‍ട്ട്​. ഒാസീസ്​ ഇതിഹാസം ഷെയ്​ന്‍ വോണ്‍ ഉള്‍പ്പെടെ മുന്‍ താരങ്ങള്‍ രൂക്ഷമായ ഭാഷയിലാണ്​ പ്രതികരിച്ചത്​. കളികഴിഞ്ഞ ശേഷം മാധ്യമങ്ങള്‍ക്ക്​ മുമ്പാകെയെത്തിയ ബ്രാന്‍ക്രോഫ്​റ്റ്​ തെറ്റുപറ്റിയതായി സമ്മതിച്ചു. അതേസമയം, വിവാദം കൊഴുത്തതോടെ സംഭവം വിശദീകരിക്കാന്‍ സ്മിത്ത് നിര്‍ബന്ധിതനാകുകയിരുന്നു. തുടര്‍ന്നാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച്‌ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് കുറ്റസമ്മതം നടത്തിയത്. ടീമിനെ നയിക്കുന്ന ഗ്രൂപ്പ് ചര്‍ച്ച ചെയ്ത് ഒന്നിച്ചെടുത്ത തീരുമവനമാണിതെന്നും. തങ്ങളുടെ ഭാഗത്ത് വലിയ പിഴവാണ് സംഭവിച്ചതെന്നും, മാന്യതയ്ക്കു നിരക്കാത്തതാണെന്നും സ്മിത്ത് കുറ്റസമ്മതം നടത്തുകയായിരുന്നു.