കര്‍ണാടകയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

closeup of the feet of a dead body covered with a sheet, with a blank tag tied on the big toe of his left foot, in monochrome, with a vignette added

ബെംഗളൂരു(www.big14news.com): കര്‍ണാടകയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളി ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറുടെ മൃതദേഹം മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി റിന്‍സന്റെ മൃതദേഹമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റിന്‍സനെ കാണാതായിട്ട് എട്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഹൊസൂരിനു സമീപം ഭദ്രാപ്പള്ളിയിലെ ഓടയില്‍നിന്നാണ് മൃതദേഹം ലഭിച്ചത്.

ഈ മാസം പതിനെട്ടുമുതലാണ്‌ റിന്‍സനെ കാണാതായത്. സമയം കഴിഞ്ഞിട്ടും വീട്ടിൽ എത്താത്തതിനാൽ വീട്ടുകാർ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു. റിന്‍സണ്‍ ഉപയോഗിച്ച കാറും ഇതുവരെ കണ്ടെത്തിയിട്ടില്ല. ശരീരത്തില്‍ ചിലയിടങ്ങളില്‍ മുറിവുകളുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.