ഫേസ്ബുക്ക് ചോർച്ച: മാര്‍ക്ക് സക്കര്‍ബര്‍ഗിനോട് ജുഡീഷ്യറി കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ അമേരിക്കയുടെ നിർദേശം

സാന്‍ഫ്രാന്‍സിസ്‌കോ: കേംബ്രിഡ്ജ് അനലിറ്റിക്ക ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും ചോര്‍ത്തിയ സംഭവത്തെ തുടർന്ന് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനോട് ജുഡീഷ്യറി കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ അമേരിക്കയുടെ നിർദേശം.

സ്വകാര്യ വിവരങ്ങള്‍ നിസാരമായി കൈകാര്യം ചെയ്തതിനെ കമ്മിറ്റി ശക്തമായി വിമര്‍ശിക്കുകയും, കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ സക്കര്‍ബര്‍ഗിനോട് ജുഡീഷ്യറി ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, ബ്രിട്ടിഷ് പാര്‍ലമെന്റില്‍ ഹാജരാകണമെന്ന ആവശ്യം സക്കര്‍ ബര്‍ഗ് നിരസിച്ചു. തനിക്ക് പകരം കമ്പനി മേധാവികളെ അയക്കാമെന്ന നിലപാടിലാണ് സക്കര്‍ ബര്‍ഗ്.