കർണാടകം ജഡ്ജിയുടെ നിഗമനം; കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെ ചോദ്യം ചെയ്ത് ജസ്റ്റിസ് ജെ.ചെലമേശ്വര്‍

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നത് ചോദ്യം ചെയ്ത് ജസ്റ്റിസ് ജെ.ചെലമേശ്വര്‍ രംഗത്ത്. ജുഡീഷ്യറിയില്‍ കേന്ദ്രസര്‍ക്കാറിന്റെ അനാവശ്യ ഇടപെടലുകളെ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ചെലമേശ്വര്‍ സുപ്രിംകോടതിയിലെ സഹജഡ്ജിമാര്‍ക്ക് കത്തയച്ചു. കര്‍ണാടകയിലെ സെഷന്‍സ് കോടതി ജഡ്ജിയെ ഹൈക്കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാര്‍ശ രണ്ട് തവണ കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് ചലമേശ്വറിന്റെ കത്ത്.