കീഴാറ്റൂരിൽ ബദൽ തെളിയുന്നുവോ? മുഖ്യമന്ത്രി ഇന്ന് കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

കീഴാറ്റൂരിൽ ബൈപാസിന് ബദൽ വന്നേക്കും. നെൽവയൽ ഏറ്റെടുത്ത് ബൈപാസ് നിർമിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണിത്. ‘വയൽക്കിളികൾ’ എന്ന പ്രാദേശിക കൂട്ടായ്മ ആരംഭിച്ച സമരം പിന്നീട് കേരളമൊന്നാകെ ഏറ്റെടുക്കുകയായിരുന്നു. സമരം സർക്കാരിനെയും സിപിഎമ്മിനേയും ഒരുപോലെ പ്രതിരോധത്തിലാക്കിയതോടെയാണ് ബദൽ ചർച്ചകൾക്ക് ചെവി കൊടുക്കാൻ മുഖ്യമന്ത്രി തയാറായത്. ബൈപാസിന് പകരം എലവേറ്റഡ് ഹൈവേക്കുള്ള സാധ്യത ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തും