നെടുമ്പാശേരി വി​മാ​ന​ത്താ​വ​ള​ത്തിൽ റൺവേ അടച്ചിട്ടു

നെ​ടു​മ്പാ​ശേ​രി: ഹെ​ലി​കോ​പ്ട​ര്‍ തെ​ന്നി​മാ​റി​യ​തി​നെ​ത്തു​ട​ര്‍ന്ന് നെടുമ്പാശേരി വി​മാ​ന​ത്താ​വ​ള​ത്തിലെ റൺവേ അടച്ചു. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. റൺവേ അടച്ചിട്ടതോടെ വ്യോ​മ​യാ​ന ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ത​ടസ​പ്പെ​ട്ടു.

ല​ക്ഷ​ദ്വീ​പി​ല്‍​നി​ന്നു​മെ​ത്തി​യ ഹെ​ലി​കോ​പ്റ്റ​റാ​ണ് നെടുമ്പാശേരി വി​മാ​ന​ത്താ​വ​ള​ത്തിൽ ഇറക്കുമ്പോൾ തെന്നിമാറിയത്. ഇതോടെ ഇ​വി​ടെ​നി​ന്നു​ള്ള വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കു​കയും, വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്ന് നെ​ടുമ്പാ​ശേ​രി​യി​ലേ​ക്ക് വ​രു​ന്ന വി​മാ​ന​ങ്ങ​ള്‍ മ​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് വഴി തി​രി​ച്ചു​ വിടുകയും ചെയ്തു. ഏ​ക​ദേ​ശം പ​ത്തി​ല​ധി​കം വി​മാ​ന​ങ്ങ​ള്‍ തി​രി​ഞ്ഞു​വി​ട്ട​താ​യാ​ണു വി​വ​രം. വി​മാ​ന സ​ര്‍​വീ​സ് പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണു വി​വ​രം.