ഹിന്ദുത്വം വളർത്തണം വർഗീയ ധ്രുവീകരണം നടത്തണം, 17 ഓളം വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ബിജെപി പണം നൽകിയെന്ന് കണ്ടെത്തൽ; ലക്ഷ്യം!

17 ഓളം വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ബിജെപി പണം നൽകിയതായി കണ്ടെത്തൽ. മാധ്യമങ്ങളില്‍ കൂടി വര്‍ഗീയ ധ്രുവീകരണം നടത്തുന്നതിനും ഹിന്ദുത്വ അജഡ വളര്‍ത്തുന്നതിനുമാണ്് വന്‍ തുക നല്‍കിയിരിക്കുന്നത്. 5 കോടി മുതല്‍ 60 കോടി രൂപവരെയാണ് മാധ്യങ്ങള്‍ക്ക് നല്‍കിയത്. 2019 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ബിജെപിയുടെ പ്രവർത്തനം. ഓപ്പറേഷന്‍ 136 എന്ന പേരില്‍ ചില മാധ്യമ പ്രവര്‍ത്തകരാണ് ഈ വാര്‍ത്ത പുറത്തു കൊണ്ടുവന്നത്.

2019 ലെ തിരഞ്ഞെടുപ്പില്‍ സിപിഐഎം അടക്കമുള്ള പാര്‍ട്ടികളെ പരാജയപ്പെടുത്താനുള്ള കുതന്ത്രവുമായി വന്നിരിക്കുകയാണ് ബിജെപി. നാലു വര്‍ഷത്തെ മോദി ഭരണം ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടാക്കിയതോടെ 2019ലെ ലോകസഭാ തിരഞ്ഞെടുപ്പ് കടുത്ത വെല്ലുവിളിയാണെന്ന് ബിജെപിയ്ക്ക് തന്നെറിയാം. ഇതു മറികടക്കുന്നത് ലക്ഷ്യം വെച്ചാണ് മാധ്യമങ്ങളില്‍ കൂടി വര്‍ഗീയ ധ്രുവീകരണം നടത്തുകയും ഹിന്ദുത്വ അജഡ വളര്‍ത്തുകയും ചെയ്യാനുമുള്ള ബിജെപിയുടെ നീക്കം.

ആദ്യ പടിയായി മൂന്നുമാസം മൃദു ഹിന്ദുത്വം നിറഞ്ഞ പരിപാടികള്‍ പ്രക്ഷേപണം ചെയ്യും. പിന്നീട് മോഹന്‍ ഭാഗവത്, ഉമാ ഭാരതി, വിനയ് കത്യാര്‍ എന്നിവരുടെ വര്‍ഗ്ഗീയ വാദങ്ങള്‍ പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്.

നല്‍കുന്ന പണത്തിന് ബില്ലുകളോ മറ്റ് തെളിവുകളോ ഇല്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരിക്കുന്നു. ദൃശ്യ-സമൂഹ മാധ്യമങ്ങള്‍, പത്രങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഓപ്പറേഷന്‍ 136 എന്ന പേരില്‍ ചില മാധ്യമ പ്രവര്‍ത്തകരാണ് ഈ വാര്‍ത്ത പുറത്തു കൊണ്ടുവന്നത്.

തിരഞ്ഞെടുപ്പു സമയങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളുടെ പേര്് മാധ്യമങ്ങളിലൂടെ അപമാനിക്കാനും പണം നല്‍കുന്നുണ്ട്. ഈ പ്രവണത ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് തന്നെ വെല്ലുവിളിയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ നാലാം തൂണായ മാധ്യമങ്ങളെ വിലക്കു വാങ്ങുകയാണ് ബിജെപി സര്‍ക്കാര്‍.