ജാതി കോളം പൂരിപ്പിക്കാത്ത മുസ്‍ലിം വിദ്യാര്‍ഥികളെ ജാതിരഹിത വിദ്യാര്‍ഥികളുടെ പട്ടികയില്‍ ഉൾപ്പെടുത്തി കേരളാ സർക്കാർ

മത ജാതി കോളം പൂരിപ്പിക്കാത്ത വിദ്യാർത്ഥികളുടെതായി സർക്കാർ പുറത്തുവിട്ട കണക്കുകൾ തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.മാത്രമല്ല റിപ്പോർട്ടിൽ സർക്കാർ കാണിച്ച കൃതിമം ഓരോന്നായി പുറത്തുവരുകയാണ്.
കാസര്‍കോട് എന്‍‍.എ മോഡല്‍ സ്കൂളില്‍ ജാതി കോളം പൂരിപ്പിക്കാത്ത മുസ്ലിം വിദ്യാർത്ഥികളെയും സർക്കാർ ജാതിരഹിതരായി പ്രഖ്യാപിച്ചിരിക്കുകയാണ്. കാസര്‍കോട് നായന്മാര്‍മൂല എന്‍ എ മോഡല്‍ ഹൈസ്കൂളില്‍ 491 വിദ്യാര്‍ഥികള്‍ മതം, ജാതി എന്നിവ രേഖപ്പെടുത്തിയില്ലെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്.എന്നാൽ സ്കൂളിൽ മത കോളം പൂരിപ്പിക്കാത്ത ഒരു വിദ്യാർത്ഥി പോലുമില്ല എന്നതാണ് സത്യം.ജാതിക്കോളാം പൂരിപ്പിക്കാത്ത മുസ്ലിം വിദ്യാർത്ഥികളുടെ എണ്ണം 294.ഇവരെയും ഉൾപ്പെടുത്തിയാണ് സർക്കാർ സഭയിൽ കള്ളകണക്ക് പുറത്തുവിട്ടത്. കാസര്‍കോട് എന്‍‍.എ മോഡല്‍ സ്കൂളിലെ മൂന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ഥികളും മതവും ജാതിയും രേഖപ്പെടുത്തിയിട്ടുണ്ട്.ജാതികോളം പൂരിപ്പിക്കല്‍ നിര്‍ബന്ധമില്ലാത്തതിനാൽ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികൾ ജാതി കോളം പൂരിപ്പിക്കാതിരുന്നത്.