മന്ത്രി മന്ദിരത്തിലെ ചായ സൽക്കാരത്തിനായി ദേവേന്ദ്ര ഫഡ്‌നാവിസ് ചിലവഴിച്ചത് 3.4 കോടി! വിവാദം കനക്കുന്നു

ചായ സൽക്കാരത്തിന് ഇത്രയൊക്കെ പണം മുടക്കാൻ മാത്രം എന്ത് ചായയാണ് വിളമ്പിയത് എന്നാണ് എല്ലാവരും മഹാരാഷ്ട മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് ചോദിക്കുന്നത്. ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രി മന്ദിരത്തില്‍ ചായ സല്‍ക്കാരത്തിനായി മാത്രം ഒരു വര്‍ഷം ചെലവഴിച്ചത്‌ 3.4 കോടി എന്നതാണ് കേന്ദ്ര രാഷ്ട്രീയത്തിലെ ഇന്നത്തെ ചർച്ച വിഷയം. സംസ്ഥാനത്ത് കടത്തിന്റെ പേരിൽ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ ഫഡ്‌നാവിസ് നടത്തിയ ചായ സൽക്കാരം വാർത്തകളിൽ നിറയുകയാണ്. വിവരാകാശ നിയമപ്രകാരം ലഭിച്ച അറിയിപ്പിൽ ഫഡ്നാവിസിന്റെ ഓഫീസില്‍ നിത്യേന ചായക്കായി 18,500 കപ്പുകളാണ് ഉപയോഗിക്കുന്നത്.ഇത്രയും കപ്പുകൾ നിത്യേന ഉപയോഗിക്കുന്നത് അസാധ്യമായ കാര്യമെന്ന് കോൺഗ്രസ് ആരോപിക്കുന്നു. സംസ്ഥാനത്തെ ബിജെപി ഘടകം ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്നാണ് വിവാദത്തെ
വിശേഷിപ്പിച്ചിരിക്കുന്നത്.