ഫാറൂഖ് കോളേജിലെ അധ്യാപകന് പിന്തുണയുമായി കുഞ്ഞാലിക്കുട്ടി ‘കേരളത്തില്‍ മതപണ്ഡിതര്‍ക്ക് സംസാരിക്കാനാവാത്ത അവസ്ഥ’

മതപ്രസംഗത്തിന്റെ പേരിൽ വിവാദത്തിൽ പെട്ട അധ്യാപകന് പിന്തുണയുമായി കുഞ്ഞാലിക്കുട്ടി. കേരളത്തിലെ മതപ്രഭാഷകർക്ക് സംസാരിക്കാനാവാത്ത അവസ്ഥ വന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു. മതപ്രഭാഷകർ സദാചാര ബോധത്തെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചും സംസാരിക്കുമെന്നും ഇതിൻറെ പേരിൽ കേസെടുക്കാനാവുമോയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തെ ഉത്തരേന്ത്യയാകുകയാണോ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതാദ്യമായാണ് മുസ്ലിം ലീഗ് നേതൃത്വം വിവാദത്തിൽ പെട്ട അധ്യാപകനെ പിന്തുണച്ച് രംഗത്ത് വന്നത്.