സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ വിവാഹ രജിസ്‌ട്രേഷൻ പുനഃസ്ഥാപിക്കണം; വിവാഹ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി ഹാദിയ

 

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ വിവാഹ രെജിസ്ട്രേഷൻ പുനഃസ്ഥാപിച്ച് സർട്ടിഫിക്കറ്റ് നൽകണമെന്നാവശ്യപ്പെട്ട് ഹാദിയ അപേക്ഷ നൽകി. മലപ്പുറം ഒതുക്കുങ്ങൽ പഞ്ചായത്ത് സെക്രട്ടറിക്കാണ് ഹാദിയ അപേക്ഷ നൽകിയത്. 2016 ഡിസംബർ 19 ഷെഫിൻ ജഹാനും ഹാദിയായും മലപ്പുറം കോട്ടക്കൽ പുത്തൂർ ജുമാമസ്ജിദിൽ വച്ച് വിവാഹിതരായെങ്കിലും 2017 മെയ് 14 ഹൈക്കോടതി ഇവരുടെ വിവാഹം തടഞ്ഞ് വെച്ച് ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ ഷെഫിൻ ജഹാൻ സുപ്രീം കോടതിയെ സമീപിക്കുകയും 2018 മാർച്ച് 18 സുപ്രീം കോടതി ഇവരുടെ വിവാഹം സാധുവാക്കി, സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി തടഞ്ഞ് വെച്ച സർട്ടിഫിക്കറ്റ് നൽകണമെന്നാവശ്യപ്പെട്ട് ഹാദിയ അപേക്ഷ നൽകിയത്.