സിബിഎസ്ഇ ചോദ്യപ്പേപ്പർ ചോർന്നതായി അറിയിച്ച് ഒരാഴ്ചമുമ്പ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നതായി വിദ്യാർത്ഥിനി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ ചോദ്യക്കടലാസ് ചോര്‍ന്നതായി പരീക്ഷയ്ക്ക് ഒരാഴ്ചമുമ്ബ് മാര്‍ച്ച്‌ 17-ന് പ്രധാനമന്ത്രിയെ അറിയിച്ചതായി വിദ്യാര്‍ഥിനി.പഞ്ചാബിലെ ലുധിയാന ഡി.എ.വി. സ്‌കൂള്‍ പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ഥിനി ജാന്‍വി ബെഹല്‍ ആണ് ഇക്കണോമിക്‌സിന്റെ ചോദ്യം ചോര്‍ന്നതായി നരേന്ദ്രമോദിക്ക് കത്തെഴുതിയത്. കത്തുകിട്ടിയതായി പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് മറുപടി ലഭിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ചോദ്യക്കടലാസ് കൈമാറിയിരുന്നവരെക്കുറിച്ച്‌ പോലീസിന് വിവരം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ജാന്‍വി പറഞ്ഞു.