പാമ്പ് വെള്ളം കുടിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

വളര്‍ത്തുമൃഗമായ പാമ്ബിന്റ വെള്ളം കുടി വീഡിയോ ടെക്സാസ് സ്വദേശി ടെയ്ലര്‍ നിക്കോള്‍ ഡീനാണ് സമൂഹ മാധ്യമത്തിലൂടെ പങ്ക് വെച്ചത്. വിഷമില്ലാത്ത ഹോ​ഗ്നോ​സ് ഇനത്തില്‍പെട്ട വെള്ളയില്‍ ഓറഞ്ച് നിറമുള്ള ഈ പാമ്ബിനു സിലിയ എന്നാണ് പേര്. പാമ്ബുകള്‍ക്ക് പാത്രത്തില്‍ നിന്ന് വെള്ളം കുടിക്കുക എന്നത് അത്ര എളുപ്പമല്ല എന്ന് ഇതില്‍ നിന്നും മനസിലാക്കാം.

സീലിയയുടെ വെള്ളം കുടി ദൃശ്യങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ട് അരലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. ഇ​തി​നു മു​ന്പ് ക​ര്‍​ണാ​ട​ക​യി​ല്‍ ഒ​രു പാ​ന്പ് കു​പ്പി​വെ​ള്ളം കു​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.