കരുനാഗപ്പള്ളി സ്വദേശി റിയാദിൽ വാഹനാപകടത്തിൽ മരിച്ചു;ഖത്വീഫ്​ ഫിഷ്​മാർക്കറ്റിൽ ജീവനക്കാരനായിരുന്ന അശോകൻ (52) ആണ് മരിച്ചത്.

കരുനാഗപ്പള്ളി സ്വദേശി റിയാദിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അശോകൻ (52) ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ച റിയാദ്​ -ദമ്മാം ഹൈവേയിൽ വെച്ചാണ് അപകടം നടന്നത്.
അശോകൻ സഞ്ചരിച്ച ഫോർച്യൂണർ കാറിന്​​​ പിന്നിൽ സ്വദേശി ഒാടിച്ച വാഹനം ഇടിക്കുകയായിരുന്നു. കാറിൽ നിന്ന്​ തെറിച്ചുവീണ്​ തലക്ക്​​ ഗുരുതരമായി പരിക്കേറ്റാണ് അശോകൻ ​ മരിച്ചത്.
. 25 വർഷത്തിലധികമായി ഖത്വീഫ്​ ഫിഷ്​മാർക്കറ്റിലായിരുന്നു ജോലി.ഭാര്യയും മൂന്ന്​ മക്കളുമുണ്ട്​.