അതിശയിപ്പിക്കുന്ന ഫീച്ചറുമായി ഉപഭോക്താക്കൾക്കൊരു അഡാർ സർപ്രൈസ് ഒരുക്കി വാട്സാപ്പ്;ഫീച്ചർ എന്താണെന്നറിയണ്ടേ?

പുത്തൻ ഫീച്ചറുമായി വാട്സ് ആപ്പ് വീണ്ടും. ആപ്പില്‍ കേറാതെ വളരെ ലളിതമായി ഒരു ദിവസത്തെ ചാറ്റും, സ്റ്റാറ്റസും ഒരു വിഡ്ജറ്റില്‍ കാണാം എന്നതാണ് പുതിയ ഫീച്ചർ. ടുഡേ വ്യൂ എന്നാണ് ഫീച്ചറിന് പേര് നൽകിയിരിക്കുന്നത്. കൂടാതെ ഫോണ്‍ സ്ക്രീന്‍ ലോക്ക് ചെയ്താലും ശബ്ദ സന്ദേശങ്ങള്‍ പ്ലേ ചെയ്യാനുള്ള സൗകര്യവും ഈ ഫീച്ചറിലുണ്ട്. ഐഒഎസ് 7.0യും അതിന് മുകളിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തില‍ ഈ അപ്ഡേറ്റ് ആദ്യം കിട്ടും. അടുത്ത വാട്ട്സ്‌ആപ്പ് ഐഒഎസ് പ്ഡേറ്റില്‍ ഈ ഫീച്ചര്‍ ലഭിക്കുമെന്നാണ് സൂചന.