ഉറുമ്പിൻറെ കടിയേറ്റ മലയാളി യുവതി മരിച്ചു

ഉറുമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി റിയാദിൽ മരിച്ചു. തുമ്പമൺ സ്വദേശി ജെഫിയുടെ ഭാര്യ അടൂർ കരുവാറ്റയിൽ സൂസി ജെഫി ആണ് മരിച്ചത്. വിഷ ഉറുമ്പിന്റെ കടിയേറ്റതാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ മാസം റിയാദിലെ ഫ്ലാറ്റിൽ വെച്ചായിരുന്നത്രെ സൂസിക്ക് ഉറുമ്പിന്റെ കടിയേറ്റത്.