കാവേരി പ്രശ്ത്തില്‍ സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമർശിച്ച് കമലഹാസൻ

ചെന്നൈ: കാവേരി പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഉലകുക നായകൻ കമൽ ഹാസൻ രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ സേവകരായാണ് എഐഎഡിഎംകെ പ്രവര്‍ത്തിക്കുന്നതെന്ന് മക്കള്‍ നീതി മയ്യം അധ്യക്ഷന്‍കൂടിയായ കമല്‍ പറഞ്ഞു.

നിരാഹാര സമരം കൊണ്ടോ പ്രതിഷേധങ്ങള്‍ കൊണ്ടോ കേന്ദ്ര നിലപാടില്‍ മാറ്റം വരുത്താനാകില്ല. നിരാഹാരസമരത്തില്‍ താന്‍ വിശ്വസിക്കുന്നില്ല. ഈ വിഷയത്തില്‍ തന്റെ നിലപാട് വൈകിട്ടുനടക്കുന്ന പൊതുസമ്മേളനത്തില്‍ വ്യക്തമാക്കും. നീതി മയ്യത്തിന്റെ ഇതുവരെ പ്രവര്‍ത്തനങ്ങളും അടുത്ത 5 മാസത്തിനുള്ളില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും പൊതുസമ്മേളനത്തില്‍ വിശദീകരിക്കും- തിരിച്ചറപ്പള്ളിയില്‍ വച്ച്‌ കമല്‍ വ്യക്തമാക്കി.

കാവേരി ജല ട്രൈബ്യൂണലിന്റെ റിപ്പോര്‍ട്ട് പ്രകാരം നാല് ആഴ്ച കാലാവധിക്കുള്ളില്‍ കാവേരി നദീജല വിനിയോഗ ബോര്‍ഡ് രൂപീകരിക്കുവാന്‍ 2016ലും സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നിയമ സാങ്കേതിക പ്രശ്‌നങ്ങളിൽ കുരുങ്ങി നടപടിയുണ്ടായില്ല. 2018 ഫെബ്രുവരിയിലെ സുപ്രീംകോടതി ഉത്തരവും പഴയതുപോലെ ആകുമെന്ന ആശങ്കയുണ്ടെന്നും കമല്‍ കൂട്ടിച്ചേർത്തു.