ഡോ. ബി.ആര്‍ അംബേദ്​കറിന് ഏറ്റവും മികച്ച ആദരം ലഭിച്ചത് ബി ജെ പി സർക്കാരിൽ നിന്നാണ്; നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്​കറിന് മറ്റേത് സർക്കാരും നൽകുന്നതിനേക്കാൾ കൂടുതൽ ആദരം ബി ജെ പി സർക്കാർ നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ​ട്ടി​ക വി​ഭാ​ഗ​ക്കാ​ര്‍ക്ക്​ അ​നു​കൂ​ല​മാ​യ നി​യ​മം ദു​ര്‍​ബ​ല​പ്പെ​ടു​ത്തി​യ സു​പ്രീം​കോ​ട​തി വി​ധി​ക്കെ​തി​രെ ദ​ലി​ത്​ സം​ഘ​ട​ന​ക​ള്‍ ന​ട​ത്തി​യ ഭാ​ര​ത്​ ബ​ന്ദ്​ സംബന്ധിച്ച്‌​ പാര്‍ലമെന്റില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അംബേദ്​കര്‍ തെളിച്ച പാതയിലൂടെയാണ്​ ഞങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്​. അദ്ദേഹത്തി​ന്റെ തത്വം ഒരുമയും സഹവര്‍ത്തിത്വവുമായിരുന്നു. പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയെന്നതാണ്​ സര്‍ക്കാറി​ന്റെ ലക്ഷ്യം.
അടല്‍ ബിഹാരി വാജ്​പേയി നയിച്ച എന്‍.ഡി.എ സര്‍ക്കാറാണ് അംബേദ്​കറി​ന്റെ ജീവിതവുമായി ബന്ധമുള്ള പ്രധാനകേന്ദ്രങ്ങളെ അടയാളപ്പെടുത്തിയത്​. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിക്ക്​ വളരെ അഭിമാനത്തോടെയാണ്​ സര്‍ക്കാര്‍ പ്രണാമം അര്‍പ്പിക്കുന്നത്– മോദി പറഞ്ഞു.