യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ഇനിമുതൽ യൂറോപ്പിലടക്കം 50 രാജ്യങ്ങളിൽ വാഹനമോടിക്കാം

യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് അൻപതോളം വിദേശ രാജ്യങ്ങളിൽ വാഹനമോടിക്കാൻ അനുമതി. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്ത് വിട്ടത്.

യുഎസ്എ, കാനഡ യൂറോപ്യൻ രാജ്യങ്ങളായ യുകെ, ഇറ്റലി ഫ്രാൻസ്, ജർമനി, സ്വിറ്റ്സർലൻഡ്, സ്വീഡൻ, നെതർലാൻഡ്‌, അയർലണ്ട്, തുർക്കി, നോർവേ, ലക്‌സംബർഗ്, ഗ്രീസ്, സ്‌പെയിൻ, ഹങ്കറി ആഫ്രിക്കൻ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, കൊമറോസ്, അൾജീരിയ, ജിബൂട്ടി, സൊമാലിയ, സുഡാൻ, മൗറിത്താനിയ, മൊറോക്കോ, തുനിഷ്യ അറബ് രാജ്യങ്ങളായ സിറിയ, ലബനാൻ, യമൻ, ഇറാഖ്, ഫലസ്തീൻ എന്നിവിടങ്ങളിലാണ് യുഎഇ ലൈസൻസ് അംഗീകരിച്ചിരിക്കുന്നത്. മുൻപ് യുഎഇ ലൈസൻസ് അംഗീകരിച്ചിരുന്ന പോർച്ചുഗൽ പക്ഷെ അംഗീകാരം റദ്ദാക്കി.