ഇനി വാഹനങ്ങളിൽ ഇന്ധനം സ്വയം നിറയ്ക്കാം; അല്ലെങ്കിൽ ഫീസ് കൊടുക്കേണ്ടി വരും

അബൂദബി: അബുദാബിയിൽ വാഹനത്തില്‍ ഇന്ധനം നിറച്ചുകിട്ടാന്‍ ഫീസ് ഈടാക്കാൻ ഒരുങ്ങുന്നു. അഡ്‌നോക് ഡിസ്ട്രിബ്യൂഷന്റെ സര്‍വീസ് സ്‌റ്റേഷനുകളിലാണ് ഇന്ധനം സ്വയം നിറക്കേണ്ടി വരിക. അതല്ലെങ്കില്‍ ചെറിയ തോതിലുള്ള ഫീസ് കൊടുക്കേണ്ടി വരും.

സ്‌റ്റേഷനുകളില്‍ നിന്ന് സ്വയം ഇന്ധനം നിറക്കുന്ന ഉപഭോക്താക്കള്‍ക്ക് വേണ്ടി ടച്ച്‌ പാഡുകള്‍, കൈയുറകള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കും. എന്നാല്‍ ഇന്ധനം നിറച്ചു കൊടുക്കുന്നവര്‍ക്കുള്ള ഫീസ് നിശ്ചയിച്ചിട്ടില്ല. ഭിന്നശേഷിക്കാർ, വയോധികര്‍, എന്നിവര്‍ക്ക് തുടര്‍ന്നും സൗജന്യമായി ഇന്ധനം നിറച്ചുനല്‍കുമെന്നാണ് അറിയുന്നത്.