ആസ്​ട്രേലിയയിലെ ബ്രസ്​ബെയ്​ന്‍ വിമാനത്താവളത്തില്‍ ഇന്ത്യക്കാരിയെ കുരുക്കിലാക്കി ബാഗ്

ബ്രിസ്​ബെയ്​ന്‍: ആസ്​ട്രേലിയയിലെ ബ്രസ്​ബെയ്​ന്‍ വിമാനത്താവളത്തില്‍ എത്തിയ ഇന്ത്യക്കാരിക്ക് തന്റെ ബാഗ് മൂലം പണി കിട്ടി. ‘ബോംബ്​ ടു ബ്രിസ്​ബെയ്​ന്‍’ എന്ന്​ എഴുതി ഒട്ടിച്ച ബാഗ്​ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണില്‍ പെട്ടതോടെ​ വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരെ പൂര്‍ണമായി ഒഴിപ്പിക്കുക വരെ ചെയ്​തു. ആസ്​ട്രേലിയന്‍ ഫെഡറല്‍ പൊലീസ്​ ജാഗ്രത നിര്‍ദേശം നല്‍കി. ബാഗ്​ പരിശോധിച്ച ശേഷമാണ്​ അതൊരു അക്ഷരതെറ്റുമൂലമുണ്ടായ ‘ബോംബാ’ണെന്ന്​ തിരിച്ചറിഞ്ഞത്​.

ബുധനാഴ്​ച രാവിലെ മുംബൈയില്‍ നിന്ന്​ ബ്രിസ്​ബെയ്​ന്‍ വിമാനത്താവളത്തിലെത്തിയ വെങ്കട ലക്ഷ്​മി എന്ന 65 കാരിയുടെ ബാഗാണ്​ ആസ്​ട്രേലിയന്‍ പൊലീസിനെ കുഴക്കിപ്പിച്ചത്​. മകള്‍ക്കും കുടുംബത്തോടുമൊപ്പം തന്റെ പിറന്നാള്‍ ആഘോഷിക്കാനായിരുന്നു വെങ്കടലക്ഷ്മി ഓസ്‌ട്രേലിയയില്‍ എത്തിയത്. ബോംബെ എന്നാണ് അമ്മ എഴുതാന്‍ ആരംഭിച്ചത്. എന്നാല്‍ സ്ഥലപരിമിതി മൂലം ബോംബ് എന്ന് എഴുതി നിര്‍ത്തുകയായിരുന്നു. ഇതിനടിയില്‍ മുംബൈ എന്ന് എഴുതിയിട്ടുമുണ്ടായിരുന്നുവെന്നും വെങ്കടലക്ഷ്‌മിയുടെ മകള്‍ വ്യക്തമാക്കി.