അവിഹിത ബന്ധം വെളിപ്പെടുത്താതിരിക്കാൻ നടിക്ക് താൻ പണം നൽകിയിട്ടില്ല; പ്രതികരണവുമായി ഡൊണാൾഡ് ട്രംപ്

വാഷിങ്​ടണ്‍: സ്​റ്റെഫാനി ക്ലിഫോര്‍ഡ്​ എന്ന നടിയുമായുള്ള അവിഹിത ബന്ധം പുറത്ത് പറയാതിരിക്കാൻ 1,30,000 ഡോളര്‍ കൈക്കൂലി നൽകി എന്ന ആരോപണത്തെ നിഷേധിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. രണ്ട മാസങ്ങൾക്ക് മുമ്പാണ് ട്രംപ് ഇത്തരമൊരു വിവാദത്തിൽ പെടുന്നത്. എന്നാൽ അതിന് പ്രതികരിക്കുന്നത് ഇപ്പോഴാണ്.

നടിക്ക്​ 1,30,000 ഡോളര്‍ നല്‍കിയെന്ന ആരോപണം തൻ നിഷേധിക്കുന്നുവെന്നും, താന്‍ പണം നല്‍കിയിട്ടില്ലെന്നും ട്രംപ്​ പറഞ്ഞു. 2016ലെ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ്​ അഭിഭാഷകന്‍ നടിക്ക്​ പണം നല്‍കിയ വിവരം അറിയുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ട്രംപിന്റെ വിശദീകരണം.

എന്നാല്‍ തനിക്ക്​ പണം നല്‍കിയിട്ടുണ്ടെന്ന്​ സ്​റ്റോമി ഡാനിയേല്‍ എന്നറിയപ്പെടുന്ന സ്​റ്റെഫാനി ക്ലിഫോര്‍ഡ്​ എന്ന നടി വെളിപ്പെടുത്തിയിരുന്നു. ഒരു ദശകം മുമ്പുള്ള ബന്ധം പുറത്തു പറയാതിരിക്കാനാണ്​ പണം നല്‍കിയതെന്നും അവര്‍ വ്യക്​തമാക്കിയിരുന്നു. ഇത് കൂടാതെ നടിക്ക് പണം നൽകിയതായി ട്രംപിന്റെ അഭിഭാഷകനായിരുന്ന മൈക്കല്‍ കോഹെന്‍ സമ്മതിച്ചിരുന്നു. വെളിപ്പെടുത്താന്‍ പാടില്ലെന്ന കരാര്‍ നടി ലംഘിച്ചുവെന്നും മൈക്കല്‍ കൊഹന്‍ ആരോപിക്കുകയും ചെയ്തിരുന്നു.

മൈക്കല്‍ എന്തിനാണ്​ പണം നല്‍കിയതെന്ന്​ തനിക്കറിയില്ലെന്നാണ് ട്രംപിന്റെ വിശദീകരണം. ത​ന്റെ അഭിഭാഷകനാണ്​ മൈക്കല്‍.എന്നാൽ പണം എന്തിനാണ് നൽകിയതെന്ന് അദ്ദേഹത്തോട് തന്നെ ചോദിച്ച് മനസ്സിലാക്കൂ എന്നതും ട്രംപ് വ്യക്തമാക്കി.

മൂന്നാമത്തെ ഭാര്യ മെലാനിയയെ വിവാഹം കഴിക്കുന്നതിന്​ മുമ്ബ്​ ട്രംപിന്​ നടിയുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. ലോസ്​ ആഞ്ചല്‍സിലെ സിറ്റി നാഷണല്‍ ബാങ്കിലാണ്​ പണം നിക്ഷേപിച്ചത്​.