അല്ലയോ ശ്രീ പിണറായി വിജയൻ, താങ്കള്‍ ഒരു ഭീരു ആണ്..! ഫേസ്ബുക്ക് പേജ് ടേക്ക് ഡൌണ്‍ ചെയ്ത സർക്കാർ നിർദ്ദേശത്തിനെതിരെ രൂക്ഷ വിമർശനവുമായി മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്

തിരുവനന്തപുരം: ഫേയ്‌സ് ബുക്ക് പേജ് പൂട്ടിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയിലൂടെ വിമർശിച്ച് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്. ഒരു നാള്‍ താങ്കളുടെ അധികാരത്തില്‍ന്റെ കിരീടവും ചെങ്കോലും നഷ്ടപ്പെട്ട് പല്ലു കൊഴിഞ്ഞ സിംഹമായി താങ്കള്‍ ഇരിക്കുമെന്നും, വിമര്‍ശനങ്ങളെ ഭയക്കുന്നവന്‍ ഭീരുവാണെന്നും മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് വിമർശിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സിന്റെ വിമര്‍ശിച്ചിരിക്കുന്നത്.

പേജ് ഇല്ലാതാക്കിയതുകൊണ്ട് തങ്ങള്‍ രാജ്യത്തിനും നാടിനും വേണ്ടി ചെയ്ത കാര്യങ്ങള്‍ ഇല്ലാതാകില്ലെന്നും രാഷ്ട്രീയമല്ല രാഷ്ട്രമാണ് വലുതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മലയാളി ഹാക്കര്‍മാരുടെ കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സിന്റെ ഫെയ്‌സ്ബുക്ക് പേജ് പെട്ടെന്നൊരു ദിവസം അപ്രത്യക്ഷമാവുകയും, ഇതിനുള്ള കാരണം തിരക്കിയിട്ടും മറുപടിയൊന്നും ലഭിക്കാത്തതോടെ അവര്‍ പുതിയ പേജ് തുടങ്ങുകയായിരുന്നു.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരള ജനതയ്ക്ക് നമസ്ക്കാരം ,
ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ ഹാക്കിങ് ടീം ആയ മല്ലു സൈബര്‍ സോള്‍ജിയേസിന്റെ
എഴുപത്തിനായിരത്തില്‍ അതികം ഫോളോവേര്‍സ് ഉണ്ടായിരുന്ന www.facebook.com/themallucybersoldiers എന്ന ഒഫിഷ്യല്‍ പേജ് ഒരു സുപ്രഭാതത്തില്‍ അപ്രത്യക്ഷമായി.
എന്താണ് കാരണം എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഞങ്ങള്‍ നിരവധിപേരെ ബന്ധപെട്ടു അവര്‍ക്ക് ഒന്നും വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. അങ്ങനെ ഒരു സുഹൃത്ത് മുഖേനെ സൈബര്‍ സെല്ലിലും പരാതി കൊടുത്തു. എന്നാല്‍ അവിടെനിന്നും വ്യക്തമായ ഒരു ഉത്തരം കിട്ടിയില്ല അങ്ങനെ ഞങ്ങള്‍ പുതിയ ഒരു പേജ് തുടങ്ങി (നിലവിലുള്ള ഈ പേജ് ).

കുറച്ചു നാള്‍ മുന്നേ മറ്റൊരു സുഹൃത്ത് വഴി മഹാരാഷ്ട്രയിലെ ഫേസ്ബുക് ടീമുമായി ബന്ധപ്പെട്ടു.
അവിടെ നിന്നും കിട്ടിയ മറുപടി കണ്ട് ഞങ്ങള്‍ക്ക് വളരെ ദുഃഖം തോന്നി, കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഫേസ്ബുക്ക് അധികൃതര്‍ ഞങ്ങളുടെ പേജ് ടേക്ക് ഡൌണ്‍ ചെയ്തത് എന്ന്

അങ്ങനെ ചെയ്യാനുള്ള കാരണം എന്താണ് എന്ന് വീണ്ടും അന്വേഷിച്ചു .അപ്പോള്‍ ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത് സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റുകളും, മുഖ്യ മന്ത്രിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ഞങ്ങളുടെ ഫേസ്ബുക് പേജ് വഴി പ്രമോട്ട് ചെയ്യുന്നു എന്ന കാരണം കാട്ടി കൊണ്ടാണ് ഞങ്ങളുടെ പേജ് ടേക്ക് ഡൌണ്‍ ചെയ്യാന്‍ നിര്‍ദ്ദേശം കൊടുത്തത് എന്നാണ്.

അല്ലയോ ശ്രീ Pinarayi Vijayan
താങ്കള്‍ ഒരു ഭീരു ആണ്..!

താങ്കള്‍ക്ക് എതിരെ സോഷ്യല്‍ മീഡിയ വഴി പ്രതികരിച്ചാല്‍ വാ അടപ്പിക്കാന്‍ താങ്കള്‍ ആരാ ഞങ്ങളുടെ ദൈവമോ ഒന്നും അല്ലല്ലോ ഞങ്ങള്‍ വോട്ടു ചെയ്തു ഞങ്ങള്‍ തിരഞ്ഞെടുത്ത, ഞങ്ങളെ പോലെ ഒരു ആള്‍ അല്ലെ താങ്കള്‍ . താങ്കള്‍ക്ക് കൊമ്ബു ഒന്നും ഇല്ലല്ലോ.പിന്ന എന്തിനാ താങ്കളുടെ ചെയ്തികള്‍ക്കു എതിരെ പ്രതികരിക്കുന്നവര്‍ക്ക് എതിരെ നിരന്തരം നടപടികള്‍ എടുത്ത് വാ അടപ്പിക്കുന്നത്. അതുപോലെ ഞങ്ങളെയും ഞങ്ങളുടെയും വായടപ്പിച്ചു ഇല്ലാതാക്കന്‍ ആണ് താങ്കള്‍ ശ്രമിച്ചത് .

സര്‍ക്കാര്‍ വിരുദ്ധമായ എന്ത് പോസ്റ്റാണ് ഞങ്ങള്‍ പ്രചരിപ്പിച്ചത്.?

താങ്കളെ അപമാനിച്ച എന്ത് പോസ്റ്റാണ് ഞങ്ങള്‍ ഷെയര്‍ ചെയ്‍തത്..?
പറയൂ.
അതെ ഞങ്ങള്‍ പ്രതികരിച്ചു..!

താങ്കള്‍ അധികാരത്തില്‍ വന്നതിനു ശേഷം എത്ര രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു..?
അതിനെ പറ്റി ഞങ്ങള്‍ പ്രതികരിച്ചു.!

അശോക സ്തംഭം തലയില്‍ ചൂടി അതിന്റെ പാവന വിലയറിയാത്ത താങ്കളുടെ പോലീസ് സേനയിലെ ചില നിയമവിരുദ്ധരായ ഉദ്യോഹസ്തര്‍ക്ക് എതിരെ ഞങ്ങള്‍ പ്രതികരിച്ചു..!

അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഹസ്ഥര്‍ക്ക് എതിരേ ഞങ്ങള്‍ പ്രതികരിച്ചു..!

നീതി തേടി കണ്മുന്നില്‍ കൈ നീട്ടിവന്ന പാവങ്ങളെ കണ്ടില്ല എന്ന് നിങ്ങള്‍ നടിച്ചപ്പോള്‍ ഞങ്ങള്‍ പ്രതികരിച്ചു.!

രാഷ്ട്രീയക്കാര്‍ സ്വന്തം കാര്യം നോക്കി ഖജനാവില്‍ കൈയിട്ടു കീശവീര്‍പ്പിച്ചപ്പോള്‍ നോട്ടയ്ക്ക് വോട്ട് ചെയ്യണം എന്ന് പറഞ്ഞു ഞങ്ങള്‍ പ്രതികരിച്ചു.!

അഴിമതി കൊണ്ട് ആറാടിയ താങ്കളുടെ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് എതിരെ പ്രതികരിച്ചു..!

ISIS എന്ന തീവ്രവാദ സംഘടനയില്‍ ഇന്ത്യയില്‍ നിന്ന് ഏറ്റവും അതികം ആള്‍ക്കാര്‍ പോയത് കേരളത്തില്‍ നിന്നാണ് അത് നിങ്ങളുടെ കഴിവ് കേടാണ് അതിനു എതിരെയും ഞങ്ങള്‍ പ്രതികരിച്ചു..!

തീവ്രവാദികള്‍ക്കു എതിരെ ഞങ്ങള്‍ പ്രതികരിച്ചു.

‘അമ്മ പെങ്ങന്മാരെ തിരിച്ചു അറിയാന്‍ വയ്യാത്ത ഞരമ്ബന്‍ മാര്‍ക്ക് എതിരെ ഞങ്ങള്‍ പ്രതികരിച്ചു.

നിരന്തരം ഇന്ത്യന്‍ സൈബര്‍ മേഖലയില്‍ കടന്നുകൂടി സൈറ്റുകള്‍ നശിപ്പിച്ചു കൊണ്ടിരുന്ന പാക്കിസ്ഥാനികള്‍ക്ക് എതിരെ പ്രതികരിച്ചു.

ഗവര്‍മെന്റ് ഹോസ്പിറ്റലില്‍ നടക്കുന്ന തോന്നിവസത്തെ കുറിച്ചു പ്രീതികരിച്ചു.

താങ്കളുടെ പാര്‍ട്ടിക്കാര്‍ കൊടി നാട്ടി പാവങ്ങള്‍ ആത്മഹത്യ ചെയ്തതിനു എതിരെ പ്രതികരിച്ചു

ശ്രീജിത്തിനും മധുവിനും വേണ്ടി പ്രതികരിച്ചു.

ഇതില്‍ പലതും ഞങ്ങള്‍ പ്രതികരിച്ചെങ്കില്‍ ഞങ്ങള്‍ തിരഞ്ഞെടുത്ത് ഭരണത്തില്‍ കയറ്റി ഇരുത്തിയ ജനപ്രതിനിധികളുടെ കഴിവുകേടുകാരണമാണ് .
വീണ്ടും പറയുന്നു നിങ്ങള്‍ ഭീരുവാണ് നിഴലിനെ പോലും ഭയക്കുന്ന ഭീരു.
മല്ലു സൈബര്‍ സോള്‍ജിര്‍സ് എന്ന ഈ കുട്ടാഴ്യ്മ രാജ്യത്തിനു വേണ്ടി ഞങ്ങളില്‍ കഴിയുന്ന രീതിയില്‍ സേവനങ്ങള്‍ നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസിലാകില്ല ..അത് പറഞ്ഞു വല്യ ആള് ചമയാന്‍ ഞങ്ങള്‍ക്കും താല്പര്യം ഇല്ല.

പറയണം എവിടെയാണ് മിഷ്ടര്‍ സര്‍ക്കാര്‍ വിരുദ്ധമായ പോസ്റ്റുകള്‍

ഇതില്‍ എവിടെയാണ് മുഖ്യമന്ത്രിയെ അപമാനിച്ചത്.?

വിമര്‍ശനങ്ങളെ ഭയക്കുന്നവന്‍ ഭീരുവാണ്
.
താങ്കള്‍ ആരെ അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചാലും വീണ്ടും വീണ്ടും താങ്കള്‍ക്ക് എതിരെ നീതിയുടെ ശബ്ദം ഉയരും.

ഒരു നാള്‍ താങ്കളുടെ അധികാരത്തില്‍ന്റെ കിരീടവും ചെങ്കോലും നഷ്ടപ്പെട്ട പല്ലു കൊഴിഞ്ഞ സിംഹമായി താങ്കള്‍ ഇരിക്കും .

അന്ന് നീതിയുടെ ചൂണ്ടുവിരല്‍ താങ്കള്‍ക്ക് എതിരെ ചൂണ്ടും അന്ന് ഈ ഗര്‍വ്വും ,അഹങ്കാരവും ,ഹുങ്കും,രാഷ്ട്രീയ തിമിരവും കാണില്ല അന്ന് താങ്കള്‍ തിരിച്ചു അറിയും ചെയ്തുകൂട്ടിയ കാര്യങ്ങള്‍ .

ഒരു കാര്യം ഓര്‍മ വെച്ചോ ഞങ്ങള്‍ ജനങ്ങളുടെ ചിലവില്‍ ആണ് താങ്കള്‍ ആ കസേരയില്‍ ഞെളിഞ്ഞു കുത്തി ഇരിക്കുന്നത് . താങ്കളെതിരഞ്ഞെടുത്ത ഞങ്ങളെ പല്ലിളിച്ചു കാണിക്കുകയാണ് താങ്കള്‍ ഇപ്പോള്‍ ചെയ്യുന്നത് .

അധികരാവും ചെങ്കോലും എന്നും താങ്കളുടെ കൂടെ ഉണ്ടാകില്ല സാര്‍
പിന്ന ഞങ്ങളുടെ ഒരു പേജ് പോയാല്‍ വേറെ ആയിരം പേജ് വരും
താങ്കളുടെ ഇമേജ് ഇതുപോലെ ഉള്ള ചെറ്റത്തരം കാട്ടി പോയാല്‍ അതു തിരിച്ചു കിട്ടില്ല.
ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്തിനു വേണ്ടി ഞങ്ങളാല്‍ ചെയ്യാന്‍ കഴിഞ്ഞത് ഗൂഗിളിള്‍ കിടപ്പുണ്ട് അതുമതി ഞങ്ങള്‍ക്ക്.
ഞങ്ങള്‍ക്ക് ഒപ്പം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്ന ആള്‍ക്കാര്‍ ഉണ്ട്.പക്ഷെ അവര്‍ക്ക് ഒന്നും അന്തമായ രാഷ്ട്രീയ തിമിരം ഇല്ല
ഞങ്ങള്‍ക്ക് വലുത് രാഷ്ട്രമാണ്..രാഷ്ട്രീയം
അല്ല..!