ഉത്തര്‍പ്രദേശിൽ ഉണ്ടായ വാഹനാപകടത്തിൽ ഒമ്പത് പേർ മരണപ്പെട്ടു; രണ്ട് പേർക്ക് ഗുരുതരം

ലക്നോ: ഉത്തര്‍പ്രദേശിൽ ഉണ്ടായ വാഹനാപകടത്തിൽ ഒമ്പത് പേർ മരണപ്പെടുകയും, നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മീററ്റ് സ്വദേശികളായ ഒരു കുടുംബത്തിലെ ഒന്‍പത് പേരാണ് മരിച്ചത്. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഏഴു പേര്‍ സംഭവസ്ഥലത്തുവച്ചും മറ്റ് രണ്ടു പേര്‍ ആശുപത്രിയിലെത്തിച്ചതിനു ശേഷവുമാണ് മരണപ്പെട്ടത്.

വൈഷ്ണവ ക്ഷേത്രത്തിലെ തീര്‍ഥാടനത്തിന് ശേഷം മടങ്ങവേയാണ് ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയലെ മീററ്റ് കര്‍ണാല്‍ ഹൈവേയിലെ ലക്ഷ്മണപുരയിൽ വെച്ച് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചു കൊണ്ടിരുന്ന വാഹനം ട്രക്കിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസ് നിഗമനം.