മൂന്നാമത് അജ്‌മാൻ സൈക്കിൾ സവാരി മത്സരം വെള്ളിയാഴ്ച്ച; എല്ലാ വിഭാഗങ്ങളിലുമായി മൊത്തം 84,000 ദിര്‍ഹം സമ്മാനം

മൂന്നാമത് അജ്‌മാൻ സൈക്കിൾ സവാരി മത്സരം വെള്ളിയാഴ്ച നടക്കും. കിലോമീറ്റര്‍, 58 കിലോമീറ്റര്‍ എന്നിങ്ങനെ രണ്ടിനങ്ങളിലായി സ്വദേശികൾക്കും പൊതു ജനങ്ങള്‍ക്കും വെവ്വേറെ മത്സരമാണ് നടക്കുക.
എല്ലാ വിഭാഗങ്ങളിലുമായി മൊത്തം 84,000 ദിര്‍ഹമാണ് സമ്മാനത്തുക.പരിപാടിയോടനുബന്ധിച്ച് കടുത്ത ഗതാഗത നിയന്ത്രമാണ് അജ്മാനിൽ നടപ്പിലാക്കിയിരിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് അജ്മാനില്‍ പ്രധാന പാതകള്‍ വെള്ളിയാഴ്ച രാവിലെ അഞ്ച് മുതല്‍ പതിനൊന്നു വരെ അടച്ചിടും. ആയിരത്തോളം പേര്‍ മത്സരത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്ന് അജ്മാന്‍ ടുറിസം ഡയറക്ടര്‍ ജനറല്‍ സാലഹ് അല്‍ ജസീറി പറഞ്ഞു.മ​ത്സരത്തിൽ 300,275 ദിർഹം വീതം പ്രവേശന ഫീസ്​ അടക്കണം. അജ്മാന്‍ അല്‍ സോറയില്‍ നിന്നാരംഭിക്കുന്ന സൈക്കിള്‍ സവാരി എമിറേറ്റി​​െൻറ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിക്കും. അജ്മാന്‍ ലാൻറ്​ ആൻറ്​ പ്രോപർട്ടീസ് ഡിപാര്‍ട്ട്മ​െൻറ്​ ചെയര്‍മാന്‍ ശൈഖ് അബ്ദുല്‍ അസീസ്‌ ബിന്‍ ഹുമൈദ് അല്‍ നുഐമി യുടെ രക്ഷകർതൃത്വത്തിലാണ് പരിപാടി അരങ്ങേറുക.