തകര്‍ക്കപ്പെട്ട അംബേദ്‌കർ പ്രതിമയ്ക്ക് കാവി നിറം നൽകി പുനഃസ്ഥാപിച്ചു; മണിക്കൂറുകൾക്കകം കാവി നിറം മാറ്റി ജനങ്ങളുടെ മറുപടി

ബദുവാന്‍: ഉത്തര്‍പ്രദേശിലെ ബാദ്ധ്വാനില്‍ തകര്‍ക്കപ്പെട്ട ശേഷം പുനസ്ഥാപിച്ച അംബേദ്‌കര്‍ പ്രതിമക്ക് കാവി നിറം പൂശി സംഘപരിവാര്‍ . എന്നാൽ ഇതു പറ്റില്ലെന്നും നേരത്തെ ഉണ്ടായിരുന്ന നിറം തന്നെ നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനെ തുടർന്ന് മണിക്കൂറുകള്‍ക്കകം കാവി മാറ്റി നീല നിറമടിച്ച്‌ ജനങ്ങള്‍ സംഘപരിവാറിന് മറുപടി നല്‍കുകയും ചെയ്തു. ബിഎസ്പി നേതാവ് ഹിമേന്ദ്ര ഗൗതമിന്‍റെ നേതൃത്വത്തിലാണ് പ്രതിമയില്‍ ധരിച്ചിരിക്കുന്ന ഷെര്‍വാണിയുടെ കാവിനിറം മാറ്റി നീല നിറമാക്കി മാറ്റിയത്.