അമീയയ്‌ക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവ്, സിബിഎസ്‌ഇ പത്താം ക്ലാസില്‍ ഒരു കുട്ടിക്കായി കണക്കു പരീക്ഷ വീണ്ടും നടത്തും

സി.ബി.എസ്‌.ഇ. പത്താം ക്ലാസില്‍ ഒരു കുട്ടിക്കായി കണക്കു പരീക്ഷ വീണ്ടും നടത്തും. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണു സി.ബി.എസ്‌.ഇയുടെ തീരുമാനം. കോട്ടയം മൗണ്ട്‌ കാര്‍മല്‍ സ്‌കൂളിലെ അമീയ സലീമാണ്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്‌.
അമീയയ്‌ക്കു പരീക്ഷാസമയത്തു നല്‍കിയത്‌ 2016ലെ ചോദ്യക്കടലാസായിരുന്നു. 28നു രാവിലെ പരീക്ഷയെഴുതി ഉച്ചയ്‌ക്കു പുറത്തിറങ്ങി കൂട്ടുകാരുമായി ചോദ്യങ്ങള്‍ വിശകലനം ചെയ്‌തപ്പോഴാണു തനിക്കു കിട്ടിയതു പഴയ ചോദ്യക്കടലാസാണെന്നു തിരിച്ചറിഞ്ഞത്‌. തുടര്‍ന്നു സി.ബി.എസ്‌.ഇ. മേഖലാ ഓഫീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല. തുടര്‍ന്ന്‌ അമീയ കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും നല്ല രീതിയില്‍ പരീക്ഷയെഴുതാന്‍ കഴിയുമെന്നു കരുതുന്നുതായും അമീയ പറഞ്ഞു.