മണി ചെയിൻ മാതൃകയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ ഇന്ത്യൻ പൗരൻമാരെ യുഎഇ കോടതി 517 വർഷം തടവിന് ശിക്ഷിച്ചു

നൂറുകണക്കിന് ആളുകളെ പറ്റിച്ച് 200 മില്ല്യൺ ഡോളറിൻറെ തട്ടിപ്പ് നടത്തിയ രണ്ട് ഇന്ത്യൻ പൗരന്മാരെ യുഎഇ കോടതി 517 വർഷം തടവിന് ശിക്ഷിച്ചു.പ്രതികളിലൊരാളുടെ ഭാര്യയെയും കോടതി 517 വര്ഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്. ഗോവൻ സ്വദേശികളായ റയാൻ ഡിസൂസ, സിഡ്‌നി ലെമോസ് ഭാര്യ വലനി എന്നിവരെയാണ് കോടതിന് ശിക്ഷിച്ചത്. ഇവർക്കെതിരെ 515 കേസുകൾ കോടതിക്ക് മുന്നിലുണ്ടായിരുന്നു, ഇവയിൽ 513 കേസുകളിൽ ഓരോ വർഷവും രണ്ട് കേസുകളിൽ രണ്ട് വർഷം വീതവുമാണ് ശിക്ഷിച്ചത്.
മണി ചെയിൻ മാതൃകയിൽ ആളുകളിൽ നിന്നും പണം കൈക്കലാക്കിയ ശേഷം ഇവർ മുങ്ങുകയായിരുന്നുവത്രെ. വിധിന്യായം കേൾക്കാൻ പണം നഷ്ടപ്പെട്ട ആളുകൾ കോടതിയിൽ സന്നിഹിതരായിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളെ യുഎഇ ഭരണകൂടം ഗൗരവമായാണ് നോക്കി കാണുന്നതെന്ന സന്ദേശമാണ് ഇ വിധിന്യായം നൽകുന്നത്.