സർക്കാർ മുട്ടുമടക്കി; ദേശീയപാത അലൈൻമെന്റ് പുനഃപരിശോധിക്കാൻ തീരുമാനം

മലപ്പുറത്ത് ജനവാസ മേഖലയിലൂടെ ബൈപാസ് നിർമിക്കാനുള്ള തീരുമാനത്തിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധം ഫലം കണ്ടു. ദേശീയപാത അലൈൻമെന്റ് പുനഃപരിശോധിക്കാൻ സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് അലൈൻമെന്റ് പുനഃപരിശോധിക്കാൻ തീരുമാനമായത്.2013ലെയും 2017ലെയും അലൈന്മെന്റുകൾ ഒത്തുനോക്കി കുറവ് നഷ്ട്ടം വരുന്നത് സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒപ്പം, വീടും സ്ഥാപനങ്ങളും നഷ്ട്മാവുന്നവർക്ക് ഇരട്ടി നഷ്ടപരിഹാരം നൽകാനും തീരുമാനമായി.

മന്ത്രിമാരായ ജി സുധാകരൻ, കെ ടി ജലീൽ, പി കെ കുഞ്ഞാലിക്കുട്ടി എം പി, കെ എൻ എ ഖാദർ എം എൽ എ മറ്റ് പ്രശ്നബാധിത പ്രദേശങ്ങളിലെ എം എൽ എമാർ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
എന്നാൽ, ബൈപാസിനെതിരെ മലപ്പുറം തലപ്പാറയിൽ നടക്കുന്ന സമരം തുടരണോ വേണ്ടയോ എന്ന കാര്യം ഇന്ന് നടക്കുന്ന മീറ്റിംഗിൽ തീരുമാനിക്കുമെന്ന് സമരസമിതി വ്യക്തമാക്കി.