റിയാദിൽ റോഡ്​ മുറിച്ചുകടക്കുന്നതിനിടെ മലയാളി വാഹനം ഇടിച്ച്​ മരിച്ചു; ചിതറ സൈഡ്​ വാൾ സ്വദേശി ജലാലുദ്ദീൻ സെയ്യിദ്​ ആണ്​ മരിച്ചത്.

റിയാദ്:റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി വാഹനം ഇടിച്ച്​ മരിച്ചു.കൊല്ലം കടയ്​ക്കലിന്​ സമീപം ചിതറ സൈഡ്​ വാൾ സ്വദേശി ഗ്രീൻലാൻഡിൽ (റുക്​സാന മൻസിൽ) ജലാലുദ്ദീൻ സെയ്യിദ്​ (ഷാജഹാൻ ^ 52) ആണ്​ മരിച്ചത്.ദമ്മാം ഹൈവേയിൽ റിയാദ്​ നഗരത്തിൽ നിന്ന്​ 100 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.
ദമ്മാമിൽ നിന്ന്​ ട്രൈലറിൽ ലോഡുമായി വരുമ്പോൾ ചായ കുടിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. റിയാദ്​ ചെക്ക്​ പോയിൻറ്​ എത്തുന്നതിന്​ 40 കിലോമീറ്റർ മുമ്പ്​ വാഹനം പാർക്ക്​ ചെയ്​തു എതിർവശത്തുള്ള പെട്രോൾ സ്​റ്റേഷനിലെ ലഘുഭക്ഷണ ശാലയിൽ നിന്ന്​ ചായയും വാങ്ങി തിരികെ റോഡ്​ മുറിച്ചുകടക്കുന്നതിനിടെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. തൽക്ഷണം മരിച്ചു. ഭാര്യ: റജില. റുക്​സാന മകളും ഫവാസ്​ മകനുമാണ്​.