നിർമിത ബുദ്ധി ഉപയോഗിച്ച് ദക്ഷിണ കൊറിയ കില്ലർ റോബോട്ടുകൾ വികസിപ്പിക്കുന്നതായി റിപ്പോർട്ട്

നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) ഉപയോഗിച്ച് ദക്ഷിണ കൊറിയ കില്ലർ റോബോട്ടുകൾ വികസിപ്പിക്കുന്നതായി വിവിധ വാർത്താ ഏജൻസികൾ റിപ്പോട്ട് ചെയ്തു. കൊറിയ അഡ്വാൻസ്‌ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ റോബോട്ട് വികസിപ്പിക്കുന്ന നടപടികൾ നടന്ന് കൊണ്ടിരിക്കുകയാണത്രെ.

യുദ്ധത്തിലും മറ്റും ഉപയോഗിക്കാൻ ഉതകുന്ന തരത്തിലാണത്രെ ഈ റോബോട്ടുകൾ വികസിപ്പിക്കുന്നത്. ദക്ഷിണ കൊറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആയുധ നിർമാണ കമ്പനിയായ ഹൻവ സിസ്റ്റം ആണ് ഇ നീക്കത്തിന് പിന്നിൽ. ഗവേഷണാവശ്യാർത്ഥം വിവിധ രാജ്യങ്ങളിൽ നിന്നും കൊറിയയിൽ എത്തിയ വിധഗ്ദരെയാണ് ഇതിന് വേണ്ടി നിയമിച്ചിരുന്നത്. എന്നാൽ സർവ്വനാശത്തിന് തന്നെ കാരണമായേക്കാവുന്ന ഇത്തരം ആയുധങ്ങൾ നിർമിക്കാൻ തങ്ങൾക്കാവില്ല എന്ന് പറഞ്ഞ് 57 ഗവേഷകർ ഇ പ്രൊജക്ടിൽ നിന്നും പിന്മാറിയിട്ടുണ്ട്. ഇവരാണ് കൊറിയയുടെ നീക്കം ലോകത്തിന് മുൻപിൽ എത്തിച്ചത്. ഇത്തരത്തിൽ റോബോട്ട് സേയെ നിർമ്മിച്ചാൽ മനുഷ്യന് അവയെ നിയന്ത്രിക്കാൻ സാധിക്കില്ലെന്നും വൻ അപകടം തന്നെ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞന്മാർ പ്രസ്താവിച്ചു.

ഭീകര രാഷ്ട്രമെന്ന നിലയിൽ ഉത്തര കൊറിയയെ കണ്ടിരുന്നവർ ദക്ഷിണ കൊറിയയുടെ നീക്കം കണ്ട് അമ്പരന്നിരിക്കുകയാണ്. എന്നാൽ നശീകണായുധ നിർമ്മാണമല്ല തങ്ങളുടെ ലക്ഷ്യമെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു.