യുവാവിന്റെ കസ്റ്റഡി മരണം; എസ് ഐ അടക്കം നാല് പേർക്ക് സസ്‌പെൻഷൻ

എറണാകുളം വാരാപ്പുഴയിൽ യുവാവിനെ കസ്റ്റഡിയിൽ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ എസ് ഐ അടക്കം നാല് പേരെ സസ്‌പെൻഡ് ചെയ്തു. സി ഐ ക്രിസ്പിൻ സാം, എസ് ഐ. ജി എസ് ദീപക്, ഗ്രേഡ് എ എസ് ഐ. സുധീർ, സിവിൽ പൊലീസ് ഓഫിസർ സന്തോഷ് കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
സംഭവത്തിൽ എറണാകുളം റേഞ്ച് ഐ ജി ശ്രീജിത്ത് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.